പുതുവര്‍ഷാഘോഷത്തിലും ഫലസ്തീനെ ചേര്‍ത്തുപിടിച്ച് ഖത്തര്‍
മലയാളികള്‍ അടക്കം ആയിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലുസൈല്‍ ബൊലേവാദില്‍ തടിച്ചുകൂടിയത്

ദോഹ: പുതുവര്‍ഷാഘോഷത്തിലും ഫലസ്തീന്‍ ജനതയെ ചേര്‍ത്തുപിടിച്ച് ഖത്തര്‍. ലുസൈല്‍ ബൊലേവാദില്‍ നടന്ന വെടിക്കെട്ടിലും ഡ്രോണ്‍ ഷോയിലും ഖത്തര്‍ പതാകയ്ക്കൊപ്പം ഫലസ്തീന്‍ പതാകയും മാനത്ത് തെളിഞ്ഞു.
ലുസൈല്‍ ബൊലേവാദില്‍ കൂറ്റന്‍ വെടിക്കെട്ടൊരുക്കിയാണ് ഖത്തര്‍ 2024 നെ വരവേറ്റത്. വെടിക്കെട്ടിനൊപ്പം ഡ്രോണ്‍ ഷോയും പുതുവര്‍ഷപ്പിറവിയെ മനോഹരമാക്കി.
ആകാശത്ത് ഖത്തറിന്റെ പതാക തെളിഞ്ഞതിന് പിന്നാലെ ഗസ്സയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ സൂചകമായി ഫലസ്തീന്‍ പതാകയുമുയർന്നു. പിന്നാലെ 2024 സമാധാനത്തിന്റെ വര്‍ഷമാകട്ടെ എന്ന സന്ദേശവും തെളിഞ്ഞു.മലയാളികള്‍ അടക്കം ആയിരങ്ങളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലുസൈല്‍ ബൊലേവാദില്‍ തടിച്ചുകൂടിയത്
Next Story
Adjust Story Font
16