റഷ്യയില്‍ തല്‍ക്കാലം പുതിയ നിക്ഷേപങ്ങളില്ല: ഖത്തര്‍
റഷ്യയില്‍ പുതിയ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ഖത്തര്‍. റഷ്യയിലെ രാഷ്ട്രീയാന്തരീക്ഷം മെച്ചപ്പെടുന്നതുവരെയാണ് അവിടെ കൂടുതല്‍ നിക്ഷേപം നടത്തുന്നതില്‍നിന്ന് ഖത്തര്‍ വിട്ടുനില്‍ക്കുക. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനിയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഥിതിഗതികള്‍ സുസ്ഥിരമല്ലാത്ത യൂറോപ്പിലെ ചില പ്രദേശങ്ങളിലും തല്‍ക്കാലം കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആലോചനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യുഐഎ) റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റില്‍ നടത്തിയ നിക്ഷേപം വാണിജ്യ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണ്. ഏങ്കിലും തല്‍ക്കാലം ഈ നിക്ഷേപം വര്‍ദ്ധിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16