വെസ്റ്റ് ബാങ്കില്‍ പുതിയ 4000 ജൂത പാര്‍പ്പിടങ്ങള്‍ തുടങ്ങാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ഖത്തര്‍
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേലിന്‍റേതെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കില്‍ പുതിയ 4000 ജൂത പാര്‍പ്പിടങ്ങള്‍ തുടങ്ങാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ഖത്തര്‍. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേലിന്‍റേതെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്‍റെ പുതിയ അധിനിവേശം. 4000 ജൂത പാര്‍പ്പിടങ്ങള്‍ക്കാണ് ഇസ്രായേല്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നും ദ്വിരാഷ്ട്ര പരിഹാരവുമായി മുന്നോട്ടുപോകുന്ന അന്താരാഷ്ട്ര നീക്കങ്ങളെ തുരങ്കം വെക്കുകയാണ് ഇസ്രായേലെന്നും ഖത്തര്‍ പറഞ്ഞു. 1967 ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഫലസ്തീന്‍ നിലവില്‍ വരണമെന്നാണ് ഖത്തറിന്‍റെ ആവശ്യം.
Adjust Story Font
16