Quantcast

ലോകത്തെ ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ റാങ്കിങ്ങില്‍ കരുത്ത് കാട്ടി ഖത്തര്‍

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ആന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെൻലെ ആൻഡ് പാര്‍ട്ണേഴ്സാണ് റാങ്കിങ് തയ്യാറാക്കിയത്.

MediaOne Logo

Web Desk

  • Updated:

    2023-07-20 18:46:19.0

Published:

20 July 2023 6:39 PM GMT

ലോകത്തെ ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ റാങ്കിങ്ങില്‍ കരുത്ത് കാട്ടി ഖത്തര്‍
X

ദോഹ: ലോകത്തെ ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ റാങ്കിങ്ങില്‍ കരുത്ത് കാട്ടി ഖത്തര്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഖത്തര്‍ പാസ്പോർട്ട് 52ാം സ്ഥാനത്തെത്തി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ആന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ഹെൻലെ ആൻഡ് പാര്‍ട്ണേഴ്സാണ് റാങ്കിങ് തയ്യാറാക്കിയത്. അയാട്ടയില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. ഇതനുസരിച്ച് കഴിഞ്ഞ റാങ്കിങ്ങ് സമയത്തേക്കാള്‍ ഖത്തര്‍ പാസ്പോര്‍ട്ട് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 52ാം റാങ്കിലെത്തി.

103രാജ്യങ്ങളിലേക്ക് ഖത്തര്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശനം ലഭിക്കും.11 വര്‍ഷം മുമ്പ് 67ാമതായിരുന്നു ഖത്തര്‍. സമീപകാലത്ത് ഖത്തരി പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഷെന്‍ഗന്‍ വിസ അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. ബ്രിട്ടണിലേക്കും ഖത്തറില്‍ നിന്നുള്ളവര്‍ക്കുള്ള പ്രവേശനം അനായാസമാക്കിയിട്ടുണ്ട്. പട്ടികയില്‍ ജപ്പാനെ പിന്തള്ളി സിങ്കപ്പൂര്‍ ഒന്നാമതെത്തിയതാണ് പ്രധാനമാറ്റം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജപ്പാൻ ഒന്നാം റാങ്ക് നഷ്ടമാകുന്നത്. പട്ടികയില്‍ ഇന്ത്യ 80ാം സ്ഥാനത്താണ്.

TAGS :

Next Story