ഖത്തർ പെട്രോളിയം ഇനി 'ഖത്തർ എനർജി'; പുതിയ ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി
ഇതോടെ കമ്പനിയുടെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുക്കളുടെയെല്ലാം പേര് ഖത്തർ എനെർജി എന്നായി
ഖത്തറിന്റെ ഔദ്യോഗിക ഇന്ധനോല്പാദന വിതരണ കമ്പനിയായ ഖത്തർ പെട്രോളിയത്തിന്റെ പേര് മാറ്റി. ഇനി മുതൽ ഖത്തർ എനർജി എന്ന പേരിലായിരിക്കും കമ്പനി അറിയപ്പെടുക. കമ്പനി ആസ്ഥാനത്തു നടന്ന വർത്താ സമ്മേളനത്തിൽ വെച്ച് ഊർജ്ജ മന്ത്രിയും ഖത്തർ എനെർജി തലവനുമായ സാദ്പു ഷെരീദ അൽ കാബി പുതിയ പേരും ലോഗോയും പുറത്തിറക്കി. നിങ്ങളുടെ ഊർജ്ജ പരിവർത്തന പങ്കാളി എന്നതാണ് കമ്പനിയുടെ പുതിയ മുദ്രാവാക്യം. ഇതോടെ കമ്പനിയുടെ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുക്കളുടെയെല്ലാം പേര് ഖത്തർ എനെർജി എന്നായി.
QatarEnergy - Your energy transition partner.#QatarEnergy #YourEnergyTransitionPartner#Qatar pic.twitter.com/7UpIY5I195
— QatarEnergy (@qatar_energy) October 11, 2021
Next Story
Adjust Story Font
16