ഗ്ലോബൽ പാസ്‌പോർട്ട് റാങ്കിങ്ങിൽ ഖത്തറിന് 57ാം സ്ഥാനം
വിസ, താമസ നിയമങ്ങളിൽ സമീപകാലത്തുണ്ടായ പരിഷ്‌കാരങ്ങളാണ് ഖത്തറിന് തുണയായത്
ദോഹ: ഗ്ലോബൽ പാസ്‌പോർട്ട് റാങ്കിങ്ങിൽ ഖത്തറിന് മുന്നേറ്റം. രാജ്യത്തിന്റെ പാസ്‌പോർട്ട് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 57ാം സ്ഥാനത്തെത്തി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് ആന്റ് മൈഗ്രേഷൻ കൺസൾട്ടൻസിയായ ഹെൻലി ആന്റ് പാർട്‌ണേഴ്‌സ് തയ്യാറാക്കിയ റാങ്കിങ്ങിലാണ് ഖത്തർ മികവ് പ്രകടിപ്പിച്ചത്. വിസ, താമസ നിയമങ്ങളിൽ സമീപകാലത്തുണ്ടായ പരിഷ്‌കാരങ്ങളാണ് ഖത്തറിന് തുണയായത്.
അയാട്ടയിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ വർഷത്തേതിനേക്കാൾ ഖത്തർ പാസ്‌പോർട്ട് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തുകയായിരുന്നു. പത്ത് വർഷം മുമ്പ് 67ാമതായിരുന്നു ഖത്തർ. 199 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. സമീപകാലത്ത് ഖത്തരി പാസ്‌പോർട്ടുള്ളവർക്ക് ഷെങ്കൻ വിസ അനുവദിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. പട്ടികയിൽ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്.
Qatar ranks 57th in the global passport ranking
Adjust Story Font
16