പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തറിന് എട്ടാം സ്ഥാനം
ജിസിസി രാജ്യങ്ങളിൽ പ്രവാസികളുടെ സുരക്ഷിത ഇടങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഖത്തർ
ദോഹ: പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തറും. ആഗോള തലത്തിൽ എട്ടാം സ്ഥാനത്താണ് ഖത്തർ. ജിസിസി രാജ്യങ്ങളിൽ പ്രവാസികളുടെ സുരക്ഷിത ഇടങ്ങളിൽ ഒന്നാം സ്ഥാനത്തും ഖത്തറാണ്. പ്രവാസി ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന എക്‌സ്പാട്രിയേറ്റ് ഗ്രൂപ്പാണ് പട്ടിക തയ്യാറാക്കിയത്.
128 രാജ്യങ്ങളിലെ സമാധാന സൂചിക, രാഷ്ട്രീയ സ്ഥിരതസ കുറ്റകൃത്യങ്ങളുടെ കണക്ക്, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത തുടങ്ങിയ വിവിധ വശങ്ങൾ വിലയിരുത്തിയാണ് ഗ്രേഡിങ് നിശ്ചയിച്ചത്. ഈ മാനദണ്ഡങ്ങൾ പ്രകാരം ജിസിസിയിൽ പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും സുരക്ഷിത രാജ്യം ഖത്തറാണ്.
സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ആദ്യപത്തിൽ ഖത്തറും സിംഗപ്പൂരും ഒഴികെയുള്ള രാജ്യങ്ങളെല്ലാം യൂറോപ്പിൽ നിന്നാണ്. ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈൻ 13ാം സ്ഥാനത്തും കുവൈത്ത് 15ാം സ്ഥാനത്തുമുണ്ട്.
Next Story
Adjust Story Font
16