Quantcast

ലെഗാറ്റം വികസന സൂചികയില്‍ മികച്ച സ്ഥാനം കരസ്ഥമാക്കി ഖത്തർ

167 രാജ്യങ്ങളുടെ പട്ടികയില്‍ 46ാം സ്ഥാനത്താണ് ഖത്തര്‍

MediaOne Logo

Web Desk

  • Published:

    7 April 2022 5:43 AM GMT

ലെഗാറ്റം വികസന സൂചികയില്‍ മികച്ച സ്ഥാനം കരസ്ഥമാക്കി ഖത്തർ
X

ആഗോള നിക്ഷേപ സ്ഥാപനമായ ലെഗാറ്റം പുറത്തുവിട്ട വികസന സൂചികയില്‍ മികച്ച സ്ഥാനം കരസ്ഥമാക്കി ഖത്തർ. 2021 ലെ വികസന സൂചികയില്‍ 167 രാജ്യങ്ങളുടെ പട്ടികയില്‍ 46ാം സ്ഥാനത്താണ് ഖത്തര്‍. സുരക്ഷിതമായ അന്തരീക്ഷം, നൂതന ആരോഗ്യ സേവനങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം എന്നിവയാണ് ഖത്തറിന് മികച്ച റാങ്കിലെത്താന്‍ തുണയായത്.

ഗള്‍ഫ് മേഖലയിലെ പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച സ്‌കോറാണ് ഖത്തര്‍ നേടിയിരിക്കുന്നത്. ഇന്‍ഡെക്സില്‍ സൂചിപ്പിക്കുന്നത് പ്രകാരം, വിവിധ വികസന മാനദണ്ഡങ്ങളായ സുരക്ഷാ വിഭാഗത്തില്‍ 15ാം സ്ഥാനവും എന്റര്‍പ്രൈസ് വിഭാഗത്തില്‍ 20ാം സ്ഥാനവും ആരോഗ്യ വികസനത്തില്‍ 39ഉം ജീവിത സാഹചര്യങ്ങളില്‍ 46ാം സ്ഥാനവും വിദ്യാഭ്യാസ വികസനത്തില്‍ 58ാം സ്ഥാനവുമാണ് ഖത്തര്‍ നേടിയിരിക്കുന്നത്.

അടുത്തിടെ നടന്ന നിരവധി സര്‍വേകളില്‍ സുരക്ഷിത ജീവിത സാഹചര്യങ്ങളുടെയും ജീവിത നിലവാരത്തിന്റേയും കാര്യത്തില്‍ ഉയര്‍ന്ന റാങ്കാണ് ഖത്തറിന് രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS :

Next Story