ദോഹ ഡയമണ്ട് ലീഗിന് ഒരുങ്ങി ഖത്തർ
ഇന്ത്യയുട ഒളിമ്പിക്‌സ്, ലോകചാമ്പ്യൻ നീരജ് ചോപ്രയാണ് മേളയിലെ ഐക്കൺ താരം
ദോഹ: ദോഹ ഡയമണ്ട് ലീഗിന് ഒരുങ്ങി ഖത്തർ. ഖത്തർ സ്‌പോർട്‌സ് ക്ലബ് സ്റ്റേഡിയത്തിൽ വൈകിട്ട് 5.50 മുതൽ മത്സരങ്ങൾ തുടങ്ങും. ഇന്ത്യയുട ഒളിമ്പിക്‌സ്, ലോകചാമ്പ്യൻ നീരജ് ചോപ്രയാണ് മേളയിലെ ഐക്കൺ താരം.
പാരീസ് ഒളിമ്പിക്‌സിന് വിളിപ്പാടകലെയാണ് ദോഹ ഡയമണ്ട് മീറ്റിന് ആരവങ്ങളുയരുന്നത്. മികവ് തേച്ചുമിനുക്കാൻ ഒരുപിടി ലോകതാരങ്ങളാണ് ദോഹയിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക്‌സ്-ലോകചാമ്പ്യൻ നീരജ് ചോപ്ര, 800 മീറ്റർ വേൾഡ് ചാമ്പ്യൻ മേരി മോറ, 1500 മീറ്ററിലെ ഒളിമ്പിക്‌സ് വെള്ളി മെഡൽജേതാവും ലോകചാമ്പ്യനുമായ കെനിയയുടെ തിമോതി ചെറുയോറ്റ്, 5000 മീറ്ററിലെ കെനിയൻ സൂപ്പർ താരം ബിട്രെയ്‌സ് ഷിബറ്റ് തുടങ്ങി വമ്പൻമാരുടെ നീണ്ട നിരതന്നെയുണ്ട്.
കഴിഞ്ഞ വർഷം സ്വർണമണിഞ്ഞ നീരജ് ഇത്തവണയും നേട്ടം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം 90 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിക്കുകയെന്ന സ്വപ്നം കൂടിയുണ്ട് ഇന്ത്യയുടെ സുവർണ താരത്തിന്. ഇന്ത്യൻ സമയം രാത്രി 10.20 മുതലാണ് ജാവലിൻ ത്രോ മത്സരം നടക്കുന്നത്. നീരജിനൊപ്പം ഇന്ത്യയുടെ കിഷോർ ജനയും ജാവലിനിൽ മത്സരിക്കുന്നുണ്ട്.
Adjust Story Font
16