ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഖത്തര്‍
ഖത്തര്‍ കൂടി പ്രീമിയര്‍ ലീഗില്‍ നിക്ഷേപം നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ബലാബലമാകും പ്രീമിയര്‍ ലീഗില്‍ നടക്കുക
ദോഹ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഖത്തര്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്‍റ് ടോട്ടനം ഹോട്സ്പറിന്‍റെ ഓഹരി സ്വന്തമാക്കാന്‍ നീക്കം തുടങ്ങിയതായി സ്പോര്‍ട്സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെയും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്‍റിന്‍റെയും ചുമതലയുള്ള നാസര്‍ അല്‍ ഖുലൈഫി കഴിഞ്ഞയാഴ്ച ലണ്ടനിലെത്തിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനം ഹോട്സ്പറിന്‍റെ ചെയര്‍മാന്‍ ഡാനിയേല്‍ ലെവിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നത്. പി.എസ്.ജിക്ക് പുറമെ പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ട്ടിങ്ങും ഇപ്പോള്‍ ക്യു.എസ്.ഐയുടെ ഉടമസ്ഥതയിലാണ്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂള്‍ ക്ലബുകളുമായും ക്യു.എസ്.ഐ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തര്‍ കൂടി പ്രീമിയര്‍ ലീഗില്‍ നിക്ഷേപം നടത്തിയാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ബലാബലമാകും പ്രീമിയര്‍ ലീഗില്‍ നടക്കുക. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി യു.എ.ഇയുടെയും ന്യൂകാസില്‍ യുണൈറ്റഡ് സൗദിയുടെയും ഉടമസ്ഥതയിലാണ്.
Adjust Story Font
16