Quantcast

ഗസ്സയിൽ സമാനതകളില്ലാത്ത സേവന മാതൃക തീർത്ത് ഖത്തർ റെഡ് ക്രസന്റ്

ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ തുടക്കം മുതൽ ആതുര സേവനങ്ങളുമായി ഖത്തർ റെഡ് ക്രസന്റ് രംഗത്തുണ്ട്.

MediaOne Logo

Web Desk

  • Published:

    28 Jun 2024 5:16 PM GMT

ഗസ്സയിൽ സമാനതകളില്ലാത്ത സേവന മാതൃക തീർത്ത് ഖത്തർ റെഡ് ക്രസന്റ്
X

ദോഹ: ഗസ്സയിൽ സമാനതകളില്ലാത്ത സേവന മാതൃക തീർത്ത് ഖത്തർ റെഡ് ക്രസന്റ്. ഇസ്രായേലിന്റെ വംശഹത്യയിൽ ഗുരുതരമായി പരിക്കേറ്റ 3000 പേരുടെ ശസ്ത്രക്രിയയാണ് ഇതിനോടകം ഖത്തർ റെഡ്ക്രസന്റ് നടത്തിയത്. ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ തുടക്കം മുതൽ ആതുര സേവനങ്ങളുമായി ഖത്തർ റെഡ് ക്രസന്റ് രംഗത്തുണ്ട്. സംവിധാനങ്ങളുടെ പരിമിതികൾക്കിടയിലും ജീവൻ രക്ഷിക്കുന്നതിനായി ജീവന്മരണ പോരാട്ടമാണ് ഖത്തർ റെഡ്ക്രസന്റ്നടത്തുന്നത്.

ആശുപത്രികളെല്ലാം ഇസ്രായേൽ തകർത്തതിനാൽ മതിയായ ഉപകരണങ്ങളോ സൗകര്യങ്ങളോ ഇല്ലാതെയായിരുന്നു ഈ ശസ്ത്രക്രിയകൾ. ഇതുവരെയായി ഗസ്സയിലെ ഡോക്ടർമാർ വഴി 19000 ത്തോളം മെഡിക്കൽ ഇടപെടലുകൾ നടത്തിയതായും ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി അറിയിച്ചു. തൊറാസിക് ശസ്ത്രക്രിയകൾ, അത്യാഹിത-അടിയന്തര മെഡിക്കൽ സേവനങ്ങൾ, സൈക്കോതെറാപ്പി സേവനങ്ങൾ, എൻഡോക്രൈൻ രോഗങ്ങൾക്കും പ്രമേഹത്തിനുമുള്ള ചികിത്സ എന്നിവയാണ് റെഡ് ക്രെസന്റ് ഗസ്സയിൽ നൽകുന്ന പ്രധാന വൈദ്യസേവനങ്ങൾ. തുടർച്ചയായ ആക്രമണങ്ങൾ, അതിർത്തി അടച്ചിടൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നീ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഗസ്സ മുനമ്പിലെ ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി ഓഫിസും ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള നിരന്തരമായ ഏകോപനത്തിലൂടെയാണ് സേവനം നൽകുന്നത്

TAGS :

Next Story