Quantcast

സന്നദ്ധ സേവനം: കൂടുതൽ പേരെ ആകർഷിക്കാൻ ഖത്തർ റെഡ് ക്രസന്റ്

2025 അവസാനത്തോടെ വളന്റിയർമാരുടെ എണ്ണം 31,000 ൽനിന്നും 60,000 ആക്കി ഉയർത്താനാണ് ഖത്തർ റെഡ്ക്രസന്റിന്റെ പദ്ധതി

MediaOne Logo

Web Desk

  • Published:

    23 Aug 2024 4:40 PM GMT

Qatar Red Crescent to attract more volunteers
X

ദോഹ: സന്നദ്ധ സേവന രംഗത്ത് കൂടുതൽ പേരെ ആകർഷിക്കാൻ പദ്ധതികളുമായി ഖത്തർ റെഡ് ക്രസന്റ്. അടുത്ത വർഷത്തോടെ വളന്റിയർമാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ഖത്തർ റെഡ്ക്രസന്റ് പദ്ധതിയിടുന്നത്. 2025 അവസാനത്തോടെ വളന്റിയർമാരുടെ എണ്ണം 31,000 ൽനിന്നും 60,000 ആക്കി ഉയർത്താനാണ് ഖത്തർ റെഡ്ക്രസന്റിന്റെ പദ്ധതി.

ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ്ക്രസന്റ് സൊസൈറ്റീസ് സന്നദ്ധ പ്രവർത്തകരുടെ പ്രായം 18ൽനിന്നും അഞ്ചും അതിന് മുകളിലുള്ളവരുമായി പുനർനിശ്ചയിച്ചിട്ടുണ്ട്. അടുത്ത അധ്യായന വർഷത്തിൽ 11,000 മുതൽ 15,000 വരെ വിദ്യാർഥികളെ വളന്റിയർമാരായി പരിശീലിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ഖത്തർ റെഡ് ക്രസന്റ് അധികൃതർ വ്യക്തമാക്കി.

സന്നദ്ധ സേവനത്തിൽ സുസ്ഥിരതയുമായി ബന്ധപ്പെട്ട് ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നതിന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസുമായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി കരാർ ഒപ്പുവെച്ചു.

അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ക്രിയാത്മകമായി പ്രതികരിക്കുന്നതിന് ഖത്തർ റെഡ്ക്രസന്റ് പരിശീലന കോഴ്സുകളും പരിപാടികളും ശിൽപശാലകളും സംഘടിപ്പിക്കുന്നതായും സംഘടന വ്യക്തമാക്കി.

TAGS :

Next Story