Quantcast

ഖത്തർ ആർ.എസ്‌.സിക്ക് പുതിയ നേതൃത്വം

MediaOne Logo

Web Desk

  • Published:

    4 March 2025 2:05 PM

ഖത്തർ ആർ.എസ്‌.സിക്ക് പുതിയ നേതൃത്വം
X

ദോഹ: രിസാല സ്റ്റഡി സർക്കിൾ (RSC) ഖത്തർ നാഷനൽ യൂത്ത് കൺവീൻ സമാപിച്ചു. 'താളം തെറ്റില്ല' എന്ന പ്രമേയത്തിൽ രണ്ട് മാസത്തോളം നീണ്ട അംഗത്വ കാമ്പയിനിന്റെ സമാപനമെന്നോണം നടന്ന യൂത്ത് കൺവീനിലൂടെ പുതിയ ദേശീയ കമ്മിറ്റി നിലവിൽ വന്നു. അബു ഹമൂർ പൂനെ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഐസിഎഫ് ഖത്തർ നാഷണൽ പ്രസിഡന്റ് പറവണ്ണ അബ്ദുൽ റസാഖ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ലഹരിയിൽ അഭിരമിക്കുന്ന യുവതയെ ആത്മീയതയിലൂടെ രക്ഷാപഥത്തിലേക്ക് നയിക്കേണ്ടത് ആർഎസ്‌സിയുടെ പ്രഥമദൗത്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ആർഎസ്‌സി ഗ്ലോബൽ പ്രതിനിധികളായ ഹബീബ് മാട്ടൂൽ, മൊയ്തീൻ ഇരിങ്ങല്ലൂർ, കബീർ ചേളാരി, ഉബൈദ് സഖാഫി കോട്ടക്കൽ, ശംസുദ്ധീൻ സഖാഫി തെയ്യാല, ഷഫീഖ് കണ്ണപുരം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ആറ് സോണുകളിൽ നിന്ന് 120 പ്രതിനിധികൾ പങ്കെടുത്ത കൺവീൻ, യുവജനശക്തിയെ ഉൾക്കൊണ്ട് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന വേദിയായി മാറി. സംഗമത്തിൽ ബഷീർ വടക്കേകാട് സ്വാഗതവും സലിം കുറുകത്താണി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:

ചെയർമാൻ: ഉനൈസ് അമാനി പെരുവണ

ജനറൽ സെക്രട്ടറി: സലിം കുറുകത്താണി

എക്‌സിക്യൂട്ടീവ് സെക്രട്ടറി: മൻസൂർ തൃപ്രയാർ

സെക്രട്ടറിമാർ: മൻസൂർ കാസർഗോഡ്, ഹബീബുള്ള എ.ആർ. നഗർ, സഫീർ പഴയന്നൂർ, അനസ് വെങ്കിടങ്ങ്, ഫായിസ് ചേലക്കര, ശരീഫ് മൂടാടി, ആസിഫ് അലി കൊച്ചന്നൂർ, സിനാൻ മായനാട്, റമീസ് തളിക്കുളം, ഖാലിദ് കരിയാട്.

സുറൈജ് സഖാഫി തളിപറമ്പ, അഷ്‌കർ ആൽപറമ്പ് എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ഐ. സി. എഫ്. ഖത്വർ ദേശീയ നേതൃത്വവും മുൻ ആർ എസ് സി ഭാരവാഹികളും പുതിയ കമ്മിറ്റിയെ അഭിനന്ദിച്ചു. അബ്ദുൽ അസീസ് സഖാഫി പാലോളി, നൗഷാദ് അതിരുമട, ഉമർ കുണ്ടുതോട്, ഹാഫിള് ഉമർ ഫാറൂഖ് സഖാഫി, ജലീൽ ഇർഫാനി, ഹാരിസ് മൂടാടി എന്നിവർ പുതിയ നേതൃത്വത്തിന് പിന്തുണ അറിയിച്ച് സംസാരിച്ചു.

TAGS :

Next Story