അറബ്-ഇസ്ലാമിക് രാജ്യം ലോകകപ്പ് നടത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഇപ്പോഴുമുണ്ടെന്ന് ഖത്തര്‍ അമീര്‍
തങ്ങളെ കുറിച്ച് അറിയാത്തവരും അറിയാന്‍ ശ്രമിക്കാത്തവരുമാണ് വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നില്‍
ലോകകപ്പ് ഫുട്‌ബോള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ തുറന്നടിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി.
ഒരു അറബ്-ഇസ്ലാമിക് രാജ്യം ലോകകപ്പ് നടത്തുന്നത് അംഗീകരിക്കാത്തവര്‍ ഇപ്പോഴുമുണ്ട്. അവരാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്ന് അമീര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ ലോകഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഖത്തര്‍ അമീര്‍ തുറന്നടിച്ചത്.
പതിറ്റാണ്ടുകളായി പശ്ചിമേഷ്യ വിവേചനം നേരിടുകയാണ്. ഒരു അറബ്-ഇസ്ലാമിക് രാജ്യം ലോകകപ്പ് നടത്തുന്നത്അം ഗീകരിക്കാത്തവര്‍ ഇപ്പോഴുമുണ്ടെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. തങ്ങളെ കുറിച്ച് അറിയാത്തവരും അറിയാന്‍ ശ്രമിക്കാത്തവരുമാണ് വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നില്‍.
വിവിധ ഭൂഖണ്ഡങ്ങളില്‍, വിവിധ രാജ്യങ്ങളില്‍ ലോകകപ്പ് നടന്നിട്ടുണ്ട്. അവിടെയെല്ലാം അവരുടേതായ പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നതെന്നും അമീര്‍ പറഞ്ഞു. ശരവേഗത്തിലാണ് ഖത്തര്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇത്തവണത്തേത് വ്യത്യസ്തമായ ഒരു സ്‌പെഷ്യല്‍ ലോകകപ്പായിരിക്കുമെന്നും അമീര്‍ വാഗ്ദാനം ചെയ്തു.
Adjust Story Font
16