ഗള്‍ഫ് മാധ്യമം 'ഖത്തര്‍ റണ്‍ 2021' ഒക്ടോബര്‍ 15 ന്
രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കാന്‍ ജനങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ എന്ന പേരില്‍ ദീര്‍ഘ ദൂര ഓട്ട മത്സരം സംഘടിപ്പിക്കുന്നത്.
ഗള്‍ഫ് മാധ്യമം ഖത്തറില്‍ സംഘടിപ്പിക്കുന്ന 'ഖത്തര്‍ റണ്‍ 2021' ഒക്ടോബര്‍ 15 ന് നടക്കും. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 46 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കും. ദോഹയില്‍ വെച്ച് നടന്ന ചടങ്ങില്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള ജഴ്സി പുറത്തിറക്കി. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കാന്‍ ജനങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ എന്ന പേരില്‍ ദീര്‍ഘ ദൂര ഓട്ട മത്സരം സംഘടിപ്പിക്കുന്നത്.
കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റി വെച്ച ചാംപ്യന്‍ഷിപ്പിന്‍റെ മൂന്നാമത് എഡിഷനാണ് ഒക്ടോബര്‍ 15 ന് നടക്കുന്നത്. രാവിലെ 6.30 ന് ദോഹ ആസ്പയര്‍ പാര്‍ക്കിലാണ് ഖത്തര്‍ റണ്ണിന് തുടക്കമാകുക. ഇന്ത്യ, ഖത്തർ, ബ്രിട്ടൻ,അമേരിക്ക, യുക്രൈൻ, ന്യുസിലാൻറ്, ഫിലിപ്പീൻസ് തുടങ്ങി 46ഓളം രാജ്യക്കാർ പങ്കെടുക്കും. 10 കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് ഇത്തവണ മൽസരം. പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മൽസരം. ജൂനിയർ വിഭാഗത്തിൽ മൂന്നുകിലോമീറ്ററിലാണ് മത്സരം.
എല്ലാ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. രജിസ്ട്രേഷനും മറ്റുവിവരങ്ങള്‍ക്കുമായി 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം. ആരോഗ്യ മന്ത്രാലയത്തിൻെറ നിയന്ത്രണങ്ങൾ ഉള്ളതിനാൽ 12ന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഖത്തർ റണ്ണിൽ പങ്കെടുക്കാൻ അനുവാദമില്ല. ദോഹയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മത്സരാർഥികൾക്കുള്ള ജഴ്സിയും, ചെസ്റ്റ് നമ്പറും പുറത്തിറക്കി. മുഖ്യ പ്രായോജകർ കൂടിയായ 'ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്' റീജ്യണൽ ഡയറക്ടക്ടർ അഷ്റഫ് ചിറക്കൽ ജഴ്സിയും ബിബ് നമ്പറും കൈമാറി. പ്രവാസ ജീവിതത്തിൽ വ്യായാമം ശീലമാക്കേണ്ടതിന്‍റെ അനിവാര്യത വിളിച്ചോതുന്ന ഖത്തര്‍ ആരോഗ്യകരമായ ജീവിത സന്ദേശത്തിൽ ഏറെ പ്രസ്കതമാണെന്ന് അഷ്റഫ് ചിറയ്ക്കല്‍ പറഞ്ഞു. ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ അജിത് കുമാർ, ഗൾഫ് മാധ്യമം മാർക്കറ്റിങ്-അഡ്മിൻ മാനേജർ ആർ.വി റഫീഖ്, ബ്യൂറോ ഇൻചാർജ് കെ. ഹുബൈബ്, ഗ്രാൻഡ്മാൾ മാർക്കറ്റിങ് മാനേജർ വിബിൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16