Quantcast

ടോക്യോ ഒളിമ്പിക്സ്: ഖത്തറിന് രണ്ടാം സ്വര്‍ണം, നേട്ടം ഹൈജംപില്‍ മുതാസ് ബര്‍ഷിമിലൂടെ

ഒരേ ഉയരം ചാടിയ ഖത്തറിന്‍റെ മുതാസ് ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍ മാര്‍കോ താംബെരിയും സ്വര്‍ണ മെഡല്‍ പങ്കിട്ടു

MediaOne Logo
ടോക്യോ ഒളിമ്പിക്സ്: ഖത്തറിന് രണ്ടാം സ്വര്‍ണം, നേട്ടം ഹൈജംപില്‍ മുതാസ് ബര്‍ഷിമിലൂടെ
X

ടോക്യോ ഒളിമ്പിക്സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം. ഹൈജംപില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മുതാസ് ബര്‍ഷിമാണ് 2.37 മീറ്റര്‍ ചാടി സ്വര്‍ണം സ്വന്തമാക്കിയത്. ഇതേ ഉയരം ചാടിയ ഇറ്റലിയുടെ ജിയാന്‍ മാര്‍കോ താംബെരിയും ബര്‍ഷിമും സ്വര്‍ണമെഡല്‍ പങ്കിടുകയായിരുന്നു. ഇരുവരും ഒരേ ഉയരത്തിലെത്തിയതിനാല്‍ ഒന്നാം സ്ഥാനത്തിനായി ജംപ് ഓഫ് റൌണ്ടിലേക്ക് പോകുക, അല്ലെങ്കില്‍ സ്വര്‍ണം പങ്കിടുക എന്ന രണ്ട് ഓപ്ഷനുകള്‍ ഇരുവര്‍ക്കും നല്‍കി. ഇതോടെ ജംപ് ഓഫിലേക്ക് പോകാതെ സ്വര്‍ണം പങ്കിടാന്‍ ഇരുവരും സമ്മതിക്കുകയായിരുന്നു. ബെലറൂസ് താരം മാക്സിം നെടേസെകൌവും ഇതെ ഉയരം ചാടിയെങ്കിലും തൊട്ടുമുമ്പുള്ള റൌണ്ടില്‍ വരുത്തിയ പിഴവ് കാരണം മൂന്നാം സ്ഥാനത്തേക്ക് പോയി.

പങ്കെടുത്ത മൂന്ന് ഒളിമ്പിക്സിലും മെഡല്‍ നേട്ടമെന്ന അപൂര്‍വ നേട്ടം കൂടി സ്വന്തമാക്കിയാണ് ബര്‍ഷിം ഖത്തറിന്‍റെ അഭിമാനമായത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലവും 2016 റിയോയില്‍ വെള്ളിയും ടോക്യോയില്‍ സ്വര്‍ണവും നേടിയാണ് ബര്‍ഷിം കരുത്ത് കാട്ടിയത്.

TAGS :

Next Story