റമദാനില്‍ കായിക വിനോദ പരിപാടികളുമായി ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ആള്‍ ഫെഡറേഷന്‍.
വനിതകള്‍ക്ക് മാത്രമായി ഖത്തര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്
ദോഹ: റമദാനില്‍ കായിക വിനോദ പരിപാടികളുമായി ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ആള്‍ ഫെഡറേഷന്‍. റമദാനില്‍ വ്രതവും പ്രാര്‍ഥനയുമായി കഴിയുന്നതിനൊപ്പം ശാരീരിക ക്ഷമത നിലനിര്‍ത്തുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് വനിതകള്‍ക്ക് കായിക മത്സരങ്ങള്‍
ഒരുക്കുന്നത്. ഫുട്‌ബാൾ,ബാഡ്മിന്റൺ, വോളിബാൾ, എന്നിവയ്ക്കൊപ്പം ഓട്ട മത്സരവും സംഘടിപ്പിക്കും. 16 വയസ്സിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. എജ്യുക്കേഷന്‍ സിറ്റിയാണ് വേദി. എട്ട് മുതൽ 12 വരെ ടീമുകളാണ് ഫുട്‌ബാൾ ടൂർണമെന്റിൽ മത്സരിക്കുക. ഓരോ ടീമിലും ആറ് പേരായിരിക്കും കളത്തിലിറങ്ങുക. ആറ് പേരെ സബ്സ്റ്റിറ്റിയൂട്ടായും ടീമിലുൾപ്പെടുത്താം. വോളിബാളിൽ ആറ് മുതൽ 10 വരെ ടീമുകൾക്ക് മത്സരിക്കാം. ഒരു ടീമിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ആറ് പേരും സബ്സ്റ്റിറ്റ്യൂട്ടായി ആറ് പേരുമാണുണ്ടാകുക. ബാഡ്മിന്റൺ ഡബിൾസ് അടിസ്ഥാനത്തിലായിരിക്കും നടക്കുകയെന്ന് ക്യു.എസ്.എഫ്.എ എക്‌സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല അൽ ദോസരി പറഞ്ഞു. ക്യുഎസ്എഫ്എ ആപ്ലിക്കേഷന്‍ വഴിയാണ് രജിസ്ട്രേഷന്‍. ഫെബ്രുവരി 25 ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയ്യതി.
Adjust Story Font
16