Quantcast

അര്‍ജന്റീനയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; കടം തിരിച്ചടയ്ക്കാന്‍ വായ്പ നല്‍കും

775 ദശലക്ഷം ഡോളറാണ് വായ്പാടിസ്ഥാനത്തിൽ അർജന്റീനക്ക് അനുവദിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-06 19:11:00.0

Published:

6 Aug 2023 7:07 PM GMT

Qatar to give Argentina loan to repay the debt
X

അര്‍ജന്റീനയ്ക്ക് സാമ്പത്തിക സഹായവുമായി ഖത്തര്‍. ഐ.എം.എഫിലേക്ക് കടം തിരിച്ചടക്കാനായി 775 ദശലക്ഷം ഡോളറാണ് വായ്പാടിസ്ഥാനത്തിൽ അർജന്റീനക്ക് അനുവദിച്ചിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അര്‍ജന്റീനയ്ക്ക് ആശ്വാസമാണ് ഖത്തറിന്റെ വായ്പാ വാഗ്ദാനം. ഏതാണ്ട് 6200കോടി രൂപയാണ് ഐഎംഎപിലേക്ക് കടം തിരിച്ചടയ്ക്കാന്‍ ഖത്തര്‍ നല്‍കുന്നത്. സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ് നേരിടുകയാണ് അര്‍ജന്റീന. ഇതോടൊപ്പം ഐഎംഎഫിലെ കരുതല്‍ ശേഖരം കട‌ം വീട്ടാന്‍ ഉപയോഗിച്ചാല്‍ അത് പ്രതിസന്ധി കൂട്ടും.

ആഗസ്റ്റ് ഒന്നിന് അർജന്റീന ഐ.എം.എഫിന് 454 ദശലക്ഷം ഡോളർ സാധാരണ പലിശയിനത്തിൽ നൽകാനുണ്ടായിരുന്നു. എന്നാൽ വായ്പയുമായി ബന്ധപ്പെട്ട സർചാർജുകൾ കൂടി ചേരുമ്പോൾ അടക്കാനുള്ള തുക 775 ദശലക്ഷം ഡോളറായി വർധിച്ചു. മൗറിസിയോ മാകിരിയുടെ ഭരണകാലത്ത് 4400 കോടി ഡോളറിന്റെ റെക്കോർഡ് വായ്പ നൽകി ഐ.എം.എഫ് അർജന്റീനയെ സഹായിച്ചിരുന്നു. കുടിശ്ശിക ഒഴിവാക്കാൻ രാജ്യം മുന്നോട്ട് വെച്ച പാരമ്പര്യേതര നടപടികളിലെ ഏറ്റവും പുതിയതാണ് ഖത്തറിൽ നിന്നുള്ള വായ്പ.

TAGS :

Next Story