ഗസ്സ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നത് പുനപ്പരിശോധിക്കുമെന്ന് ഖത്തർ
ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു
ദോഹ : ഗസ്സ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നതിൽ പുനപ്പരിശോധന നടത്തുമെന്ന് ഖത്തർ. ഖത്തറിൽ സന്ദർശനത്തിനെത്തിയ തുർക്കി വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഖത്തർ പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ പ്രശ്‌നപരിഹാരത്തിനിറങ്ങിയത്. എന്നാൽ ആക്ഷേപവും ഉപദ്രവവുമാണ് അതിന് തിരിച്ചുകിട്ടിയത്. ഖത്തറിന്റെ മധ്യസ്ഥത ചില നിക്ഷിപ്ത താൽപര്യങ്ങൾക്കായി ചിലർ ഉപയോഗിക്കുകയാണ്.
ചിലർ ഖത്തറിനെതിരെ വിനാശകരമായ പ്രസ്താവനകളിറക്കിയെന്നും ആരുടെയും പേര് സൂചിപ്പിക്കാതെ അദ്ദേഹം പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടക്കം മുതൽ ഖത്തറിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അമേരിക്കൻ പാർലമെന്റ് അംഗം സ്റ്റെനി ഹോയർ നെതന്യാഹുവിന്റെ അതേ ഭാഷയിൽ പ്രസ്താവനയിറക്കിയതാണ് ഖത്തറിന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഗസ്സ വിഷയത്തിൽ ചർച്ചകളിൽ അനിശ്ചിതത്വം നേരിടുന്നതായും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഖത്തർ മധ്യസ്ഥത വഹിക്കുന്നതിൽ നിന്നും പിന്മാറിയാൽ ഗസ്സയിലെ സമാധാന ശ്രമങ്ങൾ വഴി മുട്ടും
Adjust Story Font
16