Quantcast

ഏഷ്യൻകപ്പ് ഫുട്‌ബോളിനും എൻട്രി പ്ലാറ്റ്‌ഫോമായി ഹയ്യ ഉപയോഗിക്കുമെന്ന് ഖത്തർ

ഖത്തറിലെ എല്ലാ പരിപാടികൾക്കും ഹയ്യ പ്ലാറ്റ് ഫോം ഉപയോഗിക്കാമെന്ന് സിഇഒ സഈദ് അലി അൽ കുവാരി

MediaOne Logo

Web Desk

  • Published:

    23 Nov 2023 7:55 PM GMT

Qatar to use Haya as an entry platform for Asian Cup football
X

ജനുവരിയിൽ തുടങ്ങുന്ന ഏഷ്യൻകപ്പ് ഫുട്‌ബോളിനും എൻട്രി പ്ലാറ്റ്‌ഫോമായി ഹയ്യ ഉപയോഗിക്കുമെന്ന് ഖത്തർ. ഖത്തറിലെ എല്ലാ പരിപാടികൾക്കും ഹയ്യ പ്ലാറ്റ് ഫോം ഉപയോഗിക്കാമെന്ന് സിഇഒ സഈദ് അലി അൽ കുവാരി അറിയിച്ചു

ലോകകപ്പ് ഫുട്‌ബോളിന്റെ ഫാൻ ഐഡിയായി അവതരിപ്പിച്ച ഹയ്യാ പ്ലാറ്റ് ഫോം ഇപ്പോൾ ഖത്തറിലേക്കുള്ള ഗേറ്റ് വേയാണ്. ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഹയ്യ പ്ലാറ്റ്‌ഫോമിൽ അപേക്ഷിക്കുകയും ഉചിതമായ വിസ തെരഞ്ഞെടുക്കുകയും വേണം. എ.എഫ്.സി ഏഷ്യൻ കപ്പ്, ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങിയവയ്ക്ക് ഖത്തറിലെത്താനുള്ള വഴിയും ഹയ്യ തന്നെയാണെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്

മൂന്ന് വിഭാഗത്തിലുള്ള സന്ദർശകർക്കാണ് ഖത്തറിന്റെ ഇ-വിസക്ക് അർഹതയുള്ളത്. ഹയ്യ ഇ-വിസ സന്ദർശകരെ അവരുടെ രാജ്യം, താമസസ്ഥലം, അല്ലെങ്കിൽ ഒരു യാത്രികന് നേരത്തെയുള്ള അന്താരാഷ്ട്ര വിസ എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിച്ചിരിക്കുന്നത് . എ1, എ2, എ3 എന്നിങ്ങനെയാണ് വിസ അറിയപ്പെടുന്നത്. ഖത്തറിലേക്ക് വിസ ഒൺ അറൈവൽ അല്ലെങ്കിൽ വിസ രഹിത പ്രവേശനത്തിന് യോഗ്യത നേടാത്ത എല്ലാ രാജ്യക്കാരും എ1 വിഭാഗത്തിലാണ് ഉൾപ്പെടുക.

ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമായിരിക്കും എ2 വിസ കാറ്റഗറിയിലുൾപ്പെടുക. ഷെങ്കൻ, യു.കെ, യു.എസ്, കാനഡ, ആസ്ത്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിസയോ റെസിഡൻസിയോ ഉള്ള അന്താരാഷ്ട്ര സന്ദർശകരാണ് എ3 വിഭാഗത്തിലുൾപ്പെടുക. 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്നില്ലെങ്കിൽ എ3 വിഭാഗത്തിന് ആരോഗ്യ ഇൻഷുറൻസ് ആവശ്യമില്ല.ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ എ വൺ കാറ്റഗറിയിലുള്ള വിസയിലാണ് ഖത്തറിലെത്തേണ്ടത്.

TAGS :

Next Story