ഖത്തറിലേക്കുള്ള യാത്രാ ചെലവ് കൂടും,വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ കൂട്ടി
ഇറക്കുമതിക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാൽ വെച്ചും വർധിപ്പിച്ചിട്ടുണ്ട്
ഖത്തറിലേക്കുള്ള യാത്രാ ചെലവ് കൂടും. വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി കൂട്ടി. 55 റിയാലിന്റെ വർധനയാണ് ഉണ്ടാവുക. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഫീസുകളാണ് കൂട്ടിയത്. എയർപോർട്ട് ഡെവലപ്‌മെന്റ് ഫീ 40 റിയാലിൽ നിന്ന് 60 റിയാലാക്കി.പാസഞ്ചർ ഫെസിലിറ്റീസ് ഫീസും 35 റിയാലിൽ നിന്ന് 60 റിയാലാക്കിയിട്ടുണ്ട്.
ഇതിന് പുറമെ 10 റിയാൽ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതലാണ് ഈ നിരക്കുകൾ ഈടാക്കുക. എന്നാൽ നേരത്തെ എടുത്ത ടിക്കറ്റുകൾക്കും ജനുവരിയിൽ തന്നെ എടുക്കുന്ന ടിക്കറ്റുകൾക്കും അധിക തുക നൽകേണ്ടതില്ല.ഫെബ്രുവരി ഒന്നുമുതൽ എടുക്കുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നത്. ഏപ്രിൽ ഒന്നിന് ശേഷമാണെങ്കിൽ 55 റിയാൽ അധികം നൽകണം. ഇറക്കുമതിക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാൽ വെച്ചും വർധിപ്പിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16