ഭാവി വിദ്യാഭ്യാസ പദ്ധതികൾക്ക് പുതിയ രൂപരേഖയുമായി ഖത്തർ
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുടെ സാന്നിധ്യത്തിലാണ് രൂപരേഖ പുറത്തിറക്കിയത്
ദോഹ: ഭാവി വിദ്യാഭ്യാസ പദ്ധതികൾക്ക് പുതിയ രൂപരേഖയുമായി ഖത്തർ. പഠനത്തിന്റെ തീപ്പൊരി കത്തിക്കുന്നു എന്ന പേരിലാണ് പുതിയ രൂപരേഖ വരുന്നത്. ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക, തുല്യ അവസരങ്ങൾ ഉറപ്പാക്കുക, അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുക, ഏറ്റവും പുതിയ അധ്യാപന രീതികളുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസ അന്തരീക്ഷം വളർത്തുക എന്നിവയാണ് മന്ത്രാലയത്തിന്റെ പുതിയ സ്ട്രാറ്റജി ലക്ഷ്യമിടുന്നത്.
ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനിയുടെ സാന്നിധ്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം രൂപരേഖ പുറത്തിറക്കിയത്. ഖത്തർ ദേശീയ വിഷൻ 2030 യുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖ പഠനത്തിന്റെ തീപ്പൊരു കത്തിക്കുന്നുവെന്ന ആപ്തവാക്യം പോലെ തന്നെ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് തിരികൊളുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ പ്രദർശനവും ചർച്ചകളും നാളെ കൂടി തുടരും.
Adjust Story Font
16