Quantcast

കോവിഡ്: കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തര്‍, യെല്ലോ ലിസ്റ്റ് ഒഴിവാക്കി

ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ തീവ്രത കൂടിയ റെഡ് ലിസ്റ്റില്‍, സൌദി, യുഎഇ, ബഹ്റൈന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവ ഗ്രീന്‍ ലിസ്റ്റില്‍

MediaOne Logo
കോവിഡ്: കൂടുതല്‍ രാജ്യങ്ങളെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഖത്തര്‍, യെല്ലോ ലിസ്റ്റ് ഒഴിവാക്കി
X

കോവിഡ് വ്യാപനത്തോതും അപകടസാധ്യതയും വിലയിരുത്തി രാജ്യങ്ങളെ വേര്‍തിരിച്ച് യാത്രാ ചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി ഖത്തര്‍ തയ്യാറാക്കുന്ന ഗ്രീന്‍, യെല്ലോ, റെഡ് ലിസ്റ്റുകളില്‍ മാറ്റം വരുത്തി. അപകട സാധ്യത തീരെയില്ലാത്ത ഗ്രീന്‍ ലിസ്റ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. 188 രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റിലുള്ളത്. സൌദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ അയല്‍ രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കി, സിറിയ, ഇറാന്‍, ഫ്രാന്‍സ്, ചൈന, ബ്രസീല്‍ തുടങ്ങിയവയും ഏഷ്യയില്‍ നിന്ന് ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന വാക്സിനേഷന്‍ സ്വീകരിച്ച വിസയുള്ളവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല, വാക്സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ മതി.

അതെ സമയം അപകടസാധ്യത താരതമ്യേന കുറഞ്ഞ രാജ്യങ്ങള്‍ക്കായി തയ്യാറാക്കിയിരുന്ന യെല്ലോ ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കി. അപകട സാധ്യത കൂടിയ രാജ്യങ്ങള്‍ക്കുള്ള റെഡ് ലിസ്റ്റില്‍ 15 രാജ്യങ്ങളാണുള്ളത്. ഈജിപ്ത്, ക്യൂബ തുടങ്ങിയവ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ റസിഡന്‍സ് വിസയുള്ളവര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ല. സന്ദര്‍ശക വിസയില്‍ വരുന്ന വാക്സിന്‍ എടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ക്വാറന്‍റൈനും വാക്സിനെടുക്കാത്തവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്‍റൈനും വേണം

അതെ സമയം ഇന്ത്യയുള്‍പ്പെടുന്ന തീവ്രത കൂടിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ വിഭാഗത്തില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ഇന്തോന്യേഷ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ പുറമെ കെനിയ, സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെ മൊത്തം 9 രാജ്യങ്ങളാണ് എക്സപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ളത്.

Next Story