Quantcast

അനുമതിയില്ലാതെ സ്കൂളുകൾ ഫീസ് വര്‍ധിപ്പിക്കരുതെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം

മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നടപ്പില്‍ വരുത്തുന്ന ഫീസ് വര്‍ധന നിയമലംഘനമായി കണക്കാക്കും.

MediaOne Logo

Web Desk

  • Published:

    12 Aug 2021 5:48 PM GMT

അനുമതിയില്ലാതെ സ്കൂളുകൾ ഫീസ് വര്‍ധിപ്പിക്കരുതെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം
X

ഖത്തറില്‍ സർക്കാർ അനുമതിയില്ലാതെ സ്വകാര്യസ്കൂളുകൾ ഫീസ് വര്‍ധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ട്യൂഷന്‍ ഫീസുള്‍പ്പെടെ എല്ലാ തരം ഫീസുകള്‍ക്കും ഉത്തരവ് ബാധകമാണ്. രാജ്യത്തെ സ്വകാര്യ സ്കൂളുകളും കിന്റർഗാർഡനുകളും ഈടാക്കുന്ന ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും ലൈസൻസിംഗ് വിഭാഗം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ മുൻകൂർ അംഗീകാരമില്ലാത്ത ഫീസോ മറ്റ് ചാര്‍ജ്ജുകളോ ഈടാക്കരുത്. മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ നടപ്പില്‍ വരുത്തുന്ന ഫീസ് വര്‍ധന നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിരന്തരമായ ഫീസ് വര്‍ധന തടയണമെന്നാവശ്യപ്പെട്ട് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെയാണ് മന്ത്രാലയത്തിന്‍റെ പരാമര്‍ശം. രാജ്യത്തെ സ്വകാര്യ സ്കൂളുകളില്‍ ഉന്നതനിലവാരത്തിലുള്ള പഠന സാഹചര്യം ഒരുക്കുന്നതിനായുള്ള നടപടികളാണ് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ സ്കൂള്‍ ഉടമകള്‍ തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്കും തൃപ്തികരമായ രീതിയിലുള്ള അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. അതെ സമയം സ്കൂളുകള്‍ക്കോ കിന്‍റര്‍ഗാര്‍ഡനുകളോ ഫീസ് വര്‍ധിപ്പിക്കേണ്ട അത്യാവശ്യ സാഹചര്യമുണ്ടെങ്കില്‍ കാര്യകാരണ സഹിതം മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സാഹചര്യം കൃത്യമായി പഠിച്ച് ആവശ്യമെങ്കില്‍ മന്ത്രാലയം അനുമതി നല്‍കും. അല്ലാതെ സ്വന്തം നിലയ്ക്ക് ഫീസ് വര്‍ധന നടത്തുന്നത് കുറ്റകരമായ നിയമലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം ഉണര്‍ത്തി

TAGS :

Next Story