Quantcast

ഏഷ്യന്‍ കപ്പ്; കലാശപ്പോര് നാളെ, ലുസൈല്‍ സ്റ്റേഡിയത്തിൽ ഖത്തര്‍ ജോര്‍ദാനെ നേരിടും

ഇരുടീമുകളും ഒൻപത് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയിച്ചത് ഖത്തറാണ്

MediaOne Logo

Web Desk

  • Updated:

    2024-02-09 19:09:29.0

Published:

9 Feb 2024 6:06 PM GMT

ഏഷ്യന്‍ കപ്പ്; കലാശപ്പോര് നാളെ, ലുസൈല്‍ സ്റ്റേഡിയത്തിൽ ഖത്തര്‍ ജോര്‍ദാനെ നേരിടും
X

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ കലാശപ്പോരില്‍ ഖത്തര്‍ നാളെ ജോര്‍ദാനെ നേരിടും. കിരീടം നിലനിര്‍ത്താനുറച്ചാണ് ഖത്തര്‍ കളത്തിലിറങ്ങുന്നത്. ആദ്യാനുഭവനം അനശ്വരമാക്കാന്‍ ജോര്‍ദാനും. വൈകിട്ട് ആറുമണിക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പകിട്ടോടെയാണ് ഖത്തറിന്റെ വരവ്. ഇറാനെതിരായ സെമിഫൈനല്‍ സാക്ഷ്യം. എതിരാളികളുടെ വമ്പും വലിപ്പവും പരിഗണിക്കുന്നവരല്ല ജോര്‍ദാന്‍. കണക്കിലല്ല കളിയെന്ന് കൊറിയക്ക് കാണിച്ചുകൊടുത്തവരാണവർ. അക്രം അഫീഫെന്ന ചാട്ടുളിയാണ് ഖത്തറിന്റെ വജ്രായുധം. യസാന്‍ അല്‍നയ്മതാണ് അതിന് ജോര്‍ദാന്റെ മറുപടി. ലോകകപ്പ് ഫൈനല്‍ വേദിയില്‍ 80,000ത്തിലേറെ വരുന്ന ആരാധകര്‍ക്ക് മുന്നില്‍ ജീവന്മരണ പോരിനാണ് ഇരുടീമുകളും ഇറങ്ങുന്നത്.

ആതിഥേയരാണെന്നതും ആരാധക പ്രവാഹവും ഖത്തറിന് ആധിപത്യം നല്‍കുന്ന ഘടകങ്ങളാണ്. ഇരുടീമുകളും ഒൻപത് തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയിച്ചത് ഖത്തറാണ്. എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ ഖത്തറിനെ തോല്‍പ്പിച്ചത് ജോര്‍ദാന് ആത്മവിശ്വാനം നൽകുന്നുണ്ട്. പ്രതിരോധവും അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളും ഉപയോഗിച്ചാണ് ജോര്‍ദാന്‍ കൊറിയ അടക്കമുള്ള എതിരാളികളെ വീഴ്ത്തിയത്. ഈ തന്ത്രത്തിന് ഖത്തറിന്റെ മറുമരുന്ന് എന്താകുമെന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ കാണാം.

TAGS :

Next Story