'ഖത്തര്‍ ലോകത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാകും'; ലക്ഷ്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രി
ആഗോള മാര്‍ക്കറ്റുകളിലേക്ക് സമാനതകളില്ലാത്ത പ്രവേശനമാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ജാസിം അല്‍താനി
ലോകത്തെ മുഴുവന്‍ കൂട്ടിയിണക്കുന്ന കണ്ണിയാവുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഐഎസ്എസ് സിംഗപ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കിനും പടിഞ്ഞാറിനുമിടയിലെ ഗേറ്റ് വേയാണ് ഖത്തര്‍. ലോകത്തെ മുഴുവന്‍ കൂട്ടിയിക്കുന്ന ഒരു കണ്ണിയായി മാറുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഖത്തറില്‍ നിന്നും ആറ് മണിക്കൂര്‍ കൊണ്ട് ലോകത്തെ 80ശതമാനം ജനങ്ങളിലേക്കും പറന്നെത്താം. ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ഏറ്റവും വിദൂര സ്ഥലങ്ങളില്‍ പോലും 18 ദിവസം കൊണ്ട് ഖത്തറില്‍ ചെന്നെത്താം.
അതിനാല്‍ തന്നെ ആഗോള മാര്‍ക്കറ്റുകളിലേക്ക് സമാനതകളില്ലാത്ത പ്രവേശനമാണ് ഖത്തര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ജാസിം അല്‍താനി പറഞ്ഞു.രാജ്യത്തെ ഊര്‍ജമേഖല വികസിച്ചു കൊണ്ടിരിക്കുകയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിക്ഷേപത്തിന് അവസരമുണ്ട്. ഖത്തറിന്റെ സാമ്പത്തിക നയം വിജയകരമാണ് എന്നതിന്റ തെളിവാണ് ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയത്വം, സാമ്പത്തിക, അടിസ്ഥാന വികസന മേഖലകളിലെ വളര്‍ച്ചയ്ക്ക് മാത്രമല്ല, അറബ് മുസ്‌ലിം സംസ്കാരങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും ലോകകപ്പ് സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു
Adjust Story Font
16