ഊർജ മേഖലയിൽ സുസ്ഥിരത ലക്ഷ്യമിട്ട് മെഗാ സൗരോർജ പദ്ധതിയുമായി ഖത്തർ
പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മിസയീദ് ഇൻഡസ്ട്രിയൽ സിറ്റി, റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്.
ദോഹ: ഊർജ മേഖലയിൽ സുസ്ഥിരത ലക്ഷ്യമിട്ട് മെഗാ സൗരോർജ പദ്ധതിയുമായി ഖത്തർ. മിസയീദ്, റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റികളോട് ചേർന്നാണ് വൻ പദ്ധതികൾ നടപ്പാക്കുന്നത്. 10 ചതുരശ്ര കിലോമീറ്ററിൽ നടപ്പാക്കുന്ന പദ്ധതിയിൽ നിന്നും 2024 അവസാനത്തോടെ വൈദ്യുതി ലഭിച്ചുതുടങ്ങും.
ഊർജമേഖലയിൽ സുസ്ഥിരത ലക്ഷ്യമിട്ട് ഖത്തർ നടത്തുന്ന നീക്കങ്ങളിൽ പ്രധാനമാണ് മെഗാ സൗരോർജ പ്രൊജക്ട്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മിസയീദ് ഇൻഡസ്ട്രിയൽ സിറ്റി, റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. 10 ചതുരശ്ര കിലോമീറ്ററിലാണ്രണ്ടിടങ്ങളിലുമായി സോളാർ പാനലുകൾ സ്ഥാപിക്കുക. മിസയീദ് പ്ലാന്റിന് 417 മെഗാവാട്ട് ശേഷിയും റാസ് ലഫാൻ പ്ലാന്റിന് 458 മെഗാവാട്ട് ശേഷിയുമാണ് ഉണ്ടാവുക. ഏതാണ്ട് 2.3 ബില്യൺ ഖത്തർ റിയാലാണ് പദ്ധതി ചെലവ്.
ഖത്തർ എനർജിക്ക് കീഴിലുള്ള ഖത്തർ എനർജി റിന്യൂവബിൾ സൊലൂഷൻ പദ്ധതി സംബന്ധിച്ച് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് സിആന്റ് ടി കമ്പനിയുമായി എഞ്ചിനീയറിങ് പ്രൊക്യുയർമെന്റ് ആന്റ് കൺസ്ട്രക്ഷൻ കരാറിൽ ഒപ്പുവെച്ചു. ഖത്തർ ഊർജ മന്ത്രി സാദ് ഷെരിദ് അൽ കാബി സന്നിഹിതനായിരുന്നു. 2035 ഓടെ സൗരോർജ ഉൽപാദനം അഞ്ച് ജിഗാ വാട്ട് ഉയർത്തുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16