ഹമദ് പോർട്ടിനെ ലോകത്തെ സുപ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ചരക്കുകപ്പല്‍ സര്‍വീസുമായി ഖത്തര്‍
വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കപ്പെടുന്നതാണ് പുതിയ ഷിപ്പിങ് ലൈൻ.
ദോഹ: ഖത്തറിലെ പ്രധാന തുറമുഖമായ ഹമദ് തുറമുഖത്തെ ലോകത്തെ സുപ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ചരക്കുകപ്പല്‍ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തർ പോർട്ട് മാനേജ്മെന്റ് കമ്പനിയായ മവാനി ഖത്തറാണ് സര്‍വീസ് പ്രഖ്യാപിച്ചത്.
ചെങ്കടല്‍, ഇന്ത്യന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ മേഖലയിലെയും തുറമുഖങ്ങളുമായി ഹമദ് തുറമുഖത്തെ ബന്ധിപ്പിക്കുകയാണ് സര്‍വീസിന്റെ ലക്ഷ്യം. ഖത്തറിന്റെ കയറ്റുമതി വിപണിയുടെ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് മവാനി ഖത്തർ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചത്.
വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കപ്പെടുന്നതാണ് പുതിയ ഷിപ്പിങ് ലൈൻ. ഇന്ത്യൻ തീരത്തെ മുംബൈ ജവഹർലാൽ നെഹ്റു തുറമുഖം, ഗുജറാത്ത് തീരത്തെ മുന്ദ്ര തുറമുഖം എന്നിവയും ഷിപ്പിങ് ലൈനില്‍ ഉണ്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഏറ്റവും വലിയതും ലോകത്തെ എട്ടാമത്തെ കണ്ടെയ്നർ തുറമുഖവുമാണ് ഹമദ് പോർട്ട്.
Adjust Story Font
16