Quantcast

ഗാർഹിക സോളാർ പദ്ധതിയുമായി ഖത്തർ; ബീ സോളാർ പദ്ധതി ലോഞ്ച് ചെയ്തു

പുനരുപയോഗ ഊർജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബീ സോളാർ പദ്ധതി ആവിഷ്‌കരിച്ചത്

MediaOne Logo

Web Desk

  • Published:

    18 Aug 2024 6:19 PM GMT

ഗാർഹിക സോളാർ പദ്ധതിയുമായി ഖത്തർ; ബീ സോളാർ പദ്ധതി ലോഞ്ച് ചെയ്തു
X

ദോഹ: ഗാർഹിക സോളാർ പദ്ധതിയുമായി ഖത്തർ. ബീ സോളാർ പദ്ധതി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്റ് വാട്ടർ കോർപ്പറേഷൻ ലോഞ്ച് ചെയ്തു. പുനരുപയോഗ ഊർജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബീ സോളാർ പദ്ധതി ആവിഷ്‌കരിച്ചത്. ഇതുവഴി വീടുകൾ, ഫാക്ടറികൾ, ഫാമുകൾ, തുടങ്ങിയിടങ്ങളിലെല്ലാം സോളാർ പാനലുകൾ സ്ഥാപിക്കും.

കേരളത്തിൽ നടപ്പാക്കി വരുന്ന ഓൺ ഗ്രിഡ് സോളാർ പദ്ധതിക്ക് സമാനമായാണ് ബീ സോളാർ പ്രൊജക്ടും നടപ്പാക്കുന്നത്. ഉത്പാദിപ്പിക്കുന്ന ഊർജത്തിന്റെ നിരക്ക് കഴിച്ചുള്ള ബിൽ മാത്രമാകും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക. ഖത്തർ ദേശീയ വിഷൻ 2030യുടെ ഭാഗമായാണ് പുനരുപയോഗ ഊർജത്തെപ്രോത്സാഹിപ്പിക്കുന്നത്. ഇതുവഴി കാർബൺ വാതകങ്ങൾ പുറന്തള്ളുന്നത് ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും കഴിയും.

'നിലവിൽ ഖത്തറിൽ വൻകിട സോളാർ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. 10 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള അൽകർസാ പോലുള്ള വിപുലമായ പദ്ധതികളാണിത്. നിലവിൽ ഖത്തറിലെ ഊർജ ഉൽപാദനത്തിൽ അഞ്ചു ശതമാനമാണ് പുനരുപയോഗ സ്രോതസുകളിൽ നിന്നുള്ളത്. ഇത് 18 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. ബീ സോളാർ പദ്ധതിയിൽ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ കഹ്‌റമായുടെ അംഗീകൃത കോൺട്രാക്ടർമാരെ സമീപിക്കാമെന്ന് അധികൃതർ അറിയിച്ചു.

കോൺട്രാക്ടർമാർക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടികളും കഹ്‌റമാ തുടങ്ങിയിട്ടുണ്ട്. നിലവിൽ വൈദ്യുതോത്പാദനത്തിൽ സ്വയംപര്യാപ്തയുള്ള രാജ്യമാണ് ഖത്തർ. അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ജി.സി.സി ഗ്രിഡിലേക്ക് നൽകുകയാണ് ചെയ്യുന്നത്.


TAGS :

Next Story