Quantcast

സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഫ്‌ലക്‌സിബിലിറ്റിയുമായി ഖത്തർ

ജീവനക്കാർ രാവിലെ ആറരയ്ക്കും എട്ടരയ്ക്കുമിടയിൽ ഹാജരായാൽ മതി

MediaOne Logo

Web Desk

  • Published:

    5 Sep 2024 3:49 PM GMT

സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഫ്‌ലക്‌സിബിലിറ്റിയുമായി ഖത്തർ
X

ദോഹ: സർക്കാർ ജീവനക്കാരുടെ ജോലി സമയത്തിൽ ഫ്‌ലക്‌സിബിലിറ്റിയുമായി ഖത്തർ. ജീവനക്കാർ രാവിലെ ആറരയ്ക്കും എട്ടരയ്ക്കുമിടയിൽ ഹാജരായാൽ മതി. എന്നാൽ ഏഴ് മണിക്കൂർ ജോലി ഉറപ്പാക്കണം. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഖത്തറിലെ സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയം. ജോലിയെയും നൽകുന്ന സേവനത്തെയും ബാധിക്കുന്നില്ല എങ്കിൽ ജീവനക്കാർക്ക് രാവിലെ ആറരയ്ക്കും എട്ടരയ്ക്കുമിടയിൽ ഹാജരാകാനുള്ള സാവകാശമാണ് അധികൃതർ നൽകുന്നത്.

അതേ സമയം ഷിഫ്റ്റ് സംവിധാനം ഉള്ള സ്ഥാപനങ്ങളിൽ ഈ നിയമം ബാധകമല്ല. ഇതോടൊപ്പം തന്നെ വർഷത്തിൽ ഒരാഴ്ച ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഉപയോഗപ്പെടുത്താം. ഒരേസമയം സ്ഥാപനത്തിൽ 30ശതമാനത്തിൽ കൂടുതൽ പേർക്ക് ഈ സൗകര്യം അനുവദിക്കാൻ പാടില്ല. ജോലി ചെയ്യുന്ന ഖത്തരി മാതാവിന് വർക്ക് ഫ്രം ഹോം ഒരുമാസം വരെ ഉപയോഗപ്പെടുത്താം. 12 വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികളുണ്ടെങ്കിലാണ് ഈ സൗകര്യം ലഭിക്കുക.


TAGS :

Next Story