ഭിന്നശേഷിക്കാർക്ക് ജോലി സമയത്തിൽ ഒരു മണിക്കൂർ ഇളവുമായി ഖത്തർ
ഭിന്നശേഷിക്കാരായ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമായ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഖത്തർ.
ഭിന്നശേഷിക്കാരുടെ ജോലി സമയത്തിൽ ഒരു മണിക്കൂർ ഇളവ് പ്രഖ്യാപിച്ചാണ് ഖത്തർ ഇവർക്ക് വലിയ ആശ്വാസം പകരുന്നത്. സിവിൽ സർവീസ് ബ്യൂറോയാണ് ഇവർക്ക് ഏറെ പ്രയോജനകരമായ ഈ തീരുമാനം കൊണ്ടുവന്നിരിക്കുന്നത്.
പുതിയ നിയമമനുസരിച്ച്, ഭിന്നശേഷിക്കാരായ തൊഴിലാളികൾ അവരുടെ തൊഴിലിടങ്ങളിൽ ഇനി മുതൽ അരമണിക്കൂർ വൈകിയെത്തിയാൽ മതിയാകും.അതുപോലെ തന്നെ അരമണിക്കൂർ നേരത്തെ ജോലി അവസാനിപ്പിച്ച് ഇവർക്ക് മടങ്ങുകയും ചെയ്യാവുന്നതാണ്.
2016ലെ 15ാം നമ്പർ സിവിൽ ഹ്യൂമൻ റിസോഴ്സ് നിയമത്തിന്റെ ആർട്ടിക്കിൾ 73, എക്സിക്യൂട്ടീവ് റെഗുലേഷൻസ് അനുസരിച്ചാണ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
Next Story
Adjust Story Font
16