ഖത്തർ ലോകകപ്പിലെ പിച്ചൊരുക്കുന്നത് കൂൾഡ് ഗ്രാസ് സാങ്കേതിക വിദ്യയിലൂടെ
എല്ലാ കാലാവസ്ഥയിലും പിച്ചിലെ താപനില 29-30 ഡിഗ്രിയിൽ നിലനിർത്താൻ ഇത് സഹായിക്കും
ഖത്തർ ലോകകപ്പിലെ പിച്ചൊരുക്കുന്നത് കൂൾഡ് ഗ്രാസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ. ഗ്രൌണ്ടിലെ താപനില ക്രമീകരിക്കാൻ ഇത് സഹായിക്കും. ഓരോ വേദിയിലും വ്യത്യസ്ത രീതിയിലുള്ള കൂളിങ് സംവിധാനമാണ് ഖത്തർ ഒരുക്കിയിരിക്കുന്നത്. സ്‌ട്രോ, പ്ലാസ്റ്റിക്, കാർട്ടൺ, വെള്ളം എന്നിവ ചേർത്ത് വികസിപ്പിച്ച കൂൾഡ് ഗ്രാസ് സാങ്കേതിക വിദ്യയാണ് ഖത്തർ ലോകകപ്പ് വേദികളിലെ പിച്ചുകളിൽ ഉപയോഗിക്കുന്നത്. എല്ലാ കാലാവസ്ഥയിലും പിച്ചിലെ താപനില 29-30 ഡിഗ്രിയിൽ നിലനിർത്താൻ ഇത് സഹായിക്കും. സ്റ്റേഡിയങ്ങളിൽ അതിന്റെ ഘടനയ്ക്കും സീറ്റിങ് കപ്പാസിറ്റിക്കും അനുസരിച്ചുള്ള കൂളിങ് സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് സ്റ്റേഡിയം കൂളിങ് ടെക്‌നോളജി എഞ്ചിനീയർ ഡോക്ടർ സഈദ് ബിൻ അബ്ദുൽ ഗനി പറഞ്ഞു,
അൽഖർസാ സൗരോർജ പദ്ധതിയിൽ നിന്നുള്ള ഊർജമാണ് സ്റ്റേഡിയം തണുപ്പിക്കാൻ ഉപയോഗിക്കുന്നത്. സുസ്ഥിരതാ നയത്തിന്റെ ഭാഗമാണിത്, സ്റ്റേഡിയത്തിലെ താപനില ഓരോ മിനിട്ടിലും വിലയിരുത്തും. ഫിഫ മെഡിക്കൽ സംഘത്തിനാണ് ഇതിന്റെ ചുമതല. കളിക്കാർക്ക് വെള്ളം കുടിക്കാനുള്ള ഇടവേള തീരുമാനിക്കുക ഈ താപനില റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്.
Qatar World Cup pitch is prepared using cooled grass technology
Adjust Story Font
16