ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശമുയർത്തി ലോകകിരീടം പ്രയാണം തുടങ്ങി
തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഫുട്‌ബോൾ ആരാധകർക്ക് കിരീടം കാണാനും തൊട്ടടുത്ത് നിന്ന് ഫോട്ടോയെടുക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശമുയർത്തി ലോകകിരീടം പ്രയാണം തുടങ്ങി. ഈ മാസം ഒമ്പതുവരെ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും, അതിന് ശേഷം വിവിധ ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച് കിക്കോഫിന് തൊട്ടുമുമ്പാണ് കിരീടം തിരിച്ച് ഖത്തറിലെത്തുക. ദോഹയിൽ മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്ന കേന്ദ്രമായ ഇഹ്‌സാൻ സെന്ററിൽ നിന്നാണ് ലോകകിരീടം സഞ്ചാരം തുടങ്ങിയത്. ആസ്‌പെയർ പാർക്ക്, ലുസൈൽ മറീന, സൂഖ് വാഖിഫ്, മിശൈരിബ് തുടങ്ങി ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഈ മാസം ഒമ്പതുവരെ കിരീടം പ്രദർശിപ്പിക്കും.
തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഫുട്‌ബോൾ ആരാധകർക്ക് കിരീടം കാണാനും തൊട്ടടുത്ത് നിന്ന് ഫോട്ടോയെടുക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ട്രോഫി ടൂറിന് പിന്നാലെ ലോകകിരീടം ലോക സഞ്ചാരം തുടങ്ങും. ഈ മാസം 10ന് ഖത്തറിൽ നിന്നും ട്രോഫി സൂറിച്ചിലേക്ക് കൊണ്ടുപോകും. പിന്നാലെ വൻകരകളും വിവിധ ലോകരാജ്യങ്ങളും താണ്ടി ലോകകപ്പിന്റെ കിക്കോഫ് സമയത്താണ് ഖത്തറിലേക്ക് തിരിച്ചെത്തുക.
Adjust Story Font
16