സുരക്ഷിതമായ ലോകകപ്പ് ഒരുക്കുന്നതിനായി ലോകാരോഗ്യസംഘനടയും ഖത്തറും ഫിഫയും കൈകോർക്കുന്നു
ആരോഗ്യപൂർണമായ കായിക ചടങ്ങായി ഖത്തർ ലോകകപ്പിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് ഡോ ടെഡ്രോസ് ഖത്തർ ആരോഗ്യമന്ത്രിയെ അനുമോദിച്ചു
കായികപ്രേമികൾക്ക് സുരക്ഷിതമായ ലോകകപ്പ് ഒരുക്കുന്നതിനായി ലോകാരോഗ്യസംഘനടയും ഖത്തറും ഫിഫയും കൈകോർക്കുന്നു. ഇതിൻറെ ഭാഗമായി ആവിഷ്‌കരിച്ച മൂന്ന് വർഷം നീളുന്ന സംയുക്ത പദ്ധതിയിൽ ലോകാരോഗ്യസംഘടനയും ഖത്തറും ഒപ്പുവെച്ചു.ആരോഗ്യപൂർണമായ ലോകകപ്പ് എന്ന പേരിലാണ് ഖത്തറും ലോകാരോഗ്യസംഘടനയും ചേർന്ന് സംയുക്ത പദ്ധതി നടപ്പാക്കുന്നത്.
ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് ലോകാരോഗ്യസംഘടനാ മേധാവി ഡോ.ടെഡ്രോസ് ഖത്തർ ആരോഗ്യമന്ത്രി ഹനാൻ മുഹമ്മദ് അൽ കുവാരി, ലോകകപ്പിൻറെ പ്രാദേശിക സംഘാടനകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ എന്നിവർ ചേർന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ലോകകപ്പിനെത്തുന്നവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ വിവിധ പ്രവർത്തനങ്ങളാണ് പദ്ധതി വഴി നടത്തുക.
അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷനായ ഫിഫയും പദ്ധതിയുമായി സഹകരിക്കും. ആരോഗ്യപൂർണമായ കായിക ചടങ്ങായി ഖത്തർ ലോകകപ്പിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് ഡോ ടെഡ്രോസ് ഖത്തർ ആരോഗ്യമന്ത്രിയെ അനുമോദിച്ചു. ആരോഗ്യകരമായ ഭക്ഷണക്രമം, ശരിയായ വ്യായാമം, ലഹരിവസ്തുക്കളുടെ ഉപയോഗം അവസാനിപ്പിക്കൽ അല്ലെങ്കിൽ നിയന്ത്രണം എന്നിവ ഉള് പ്പെടെ ആരോഗ്യകരമായ ജീവിതശൈലി പരിശീലിക്കാന് ആളുകളെ പിന്തുണയ്ക്കുന്നതിനാണ് പദ്ധതിയുടെ ഊന്നൽ ; ആരോഗ്യ സുരക്ഷ പ്രോത്സാഹിപ്പിക്കുക, ബഹുജന സദസ്സുകളും ചടങ്ങുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക; ഇതിനായി ജനങ്ങളിൽ അവബോധം വളർത്തുക തുടങ്ങിയവും പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമാണ്.
Adjust Story Font
16