ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനായി രണ്ടാംഘട്ടത്തിൽ ടിക്കറ്റിനായി 2.35 കോടി അപേക്ഷകർ
ലോകഫുട്‌ബോളിലെ വൻ ശക്തികളായ അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് കൂടുതൽ അപേക്ഷകർ.
ദോഹ: ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനായി രണ്ടാംഘട്ടത്തിൽ ടിക്കറ്റിനായി 2.35 കോടി അപേക്ഷകർ. ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞ് ലോകകപ്പ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞതോടെ ആദ്യഘട്ടത്തിലേതിനേക്കാൾ ആവേശത്തിലാണ് ഇത്തവണ ആരാധകർ ടിക്കറ്റ് ബുക്ക് ചെയ്തത്. ഏപ്രിൽ അഞ്ച് മുതൽ 28 വരെ നീണ്ട രണ്ടാംഘട്ടത്തിൽ 2.35 കോടി ടിക്കറ്റുകളാണ് ബുക്ക് ചെയ്തത്. ലോകഫുട്‌ബോളിലെ വൻ ശക്തികളായ അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമാണ് കൂടുതൽ അപേക്ഷകർ.
ഇംഗ്ലണ്ട് , ഫ്രാൻസ്, മെക്‌സിക്കോ, ഖത്തർ, സൗദി, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ആരാധകരാണ് തൊട്ടുപിന്നിൽ. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ അർജന്റീന-മെക്‌സിക്കോ മത്സരത്തിനാണ് കൂടുതൽ പേർ ടിക്കറ്റ് ബുക്ക് ചെയ്തത്. അർജന്റീന-സൗദി, ഇംഗ്ലണ്ട്- അമേരിക്ക, അർജന്റീന-പോളണ്ട് മത്സരങ്ങളുടെ ടിക്കറ്റുകൾക്കും ആവശ്യക്കാരേറെയാണ്. റാൻഡം നറുക്കെടുപ്പ് വഴി ടിക്കറ്റ് ലഭിക്കുന്നവരെ മെയ് 31 ന് ശേഷം ഫിഫ ഇ -മെയിയിലൂടെ വിവരമറിയിക്കും.
Adjust Story Font
16