പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് കിഴക്കന്‍ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണമെന്ന് ഖത്തര്‍ അമീര്‍
കൈറോയില്‍ നടന്ന അറബ് സമ്മിറ്റിന് ശേഷമാണ് അമീറിന്റെ പ്രതികരണം

ദോഹ: പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് കിഴക്കന്‍ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ നിലവില്‍ വരണമെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഗസ്സ വിഷയം ചര്‍ച്ച ചെയ്യാന്‍ ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ ചേര്‍ന്ന അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് സ്വതന്ത്ര ഫലസ്തീന്‍ എന്ന നിലപാട് ഖത്തര്‍ ആവര്‍ത്തിച്ചത്. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് കിഴക്കന്‍ ജറുസലേം ആസ്ഥാനമായി ഫലസ്തീന്‍ നിലവില്‍ വരണമെന്ന് അമീര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായ ഫലസ്ഥീന്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ കൂട്ടായതും തുടര്‍ച്ചയായതുമായ ശ്രമങ്ങളുണ്ടാകണം. കൈറോയില്‍ നടന്ന അറബ് സമ്മിറ്റില്‍ അമീറിനൊപ്പം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അടക്കമുള്ള ഉന്നതതല സംഘവും ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
Adjust Story Font
16