ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയും കീഴടക്കി ഖത്തരി പർവതാരോഹക ശൈഖ അസ്മ
ഖത്തരി പർവതാരോഹക ശൈഖ അസ്മ ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ പാകിസ്താനിലെ കെ. ടുവും കീഴക്കി.
പർവതാരോഹകർക്ക് ഏറ്റവും പ്രയാസമുള്ള കൊടുമുടികളിലൊന്നാണിത്. ഇതിനുമുമ്പ് നാനൂറോളം പേർ മാത്രമാണ് കെ. ടുവിന് മുകളിലെത്തിയിട്ടുള്ളത്. ഈ നേട്ടം കരസ്ഥമാക്കുന്ന അറബ് ലോകത്ത് നിന്നുള്ള ആദ്യത്തെയാളും ശൈഖ അസ്മയാണ്. ഇതിന് മുൻപും നിരവധി കൊടുമുടികൾ കീഴടക്കി, പർവതാരോഹകരുടെ ഗ്രാൻസ്ലാം നേട്ടത്തിന് തൊട്ടടുത്താണ് ഇപ്പോൾ ഈ ഖത്തരി വനിത എത്തിനിൽക്കുന്നത്.
Next Story
Adjust Story Font
16