Quantcast

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് വിമാനത്താവളം

ഓൺലൈൻ ചെക്കിൻ, സെൽഫ് സർവിസ് സൗകര്യം തുടങ്ങിയവ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു

MediaOne Logo

Web Desk

  • Updated:

    27 March 2025 2:48 PM

Published:

27 March 2025 2:33 PM

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് വിമാനത്താവളം
X

ദോഹ: പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. 11 ദിവസത്തെ പൊതു അവധി ഉള്ളതിനാല്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രവാസികളില്‍ നല്ലൊരു പങ്കും പെരുന്നാളാഘോഷത്തിന് നാട്ടിലേക്ക് തിരിക്കും. ഇതോടൊപ്പം വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ കൂടിയാകുന്നതോടെ തിരക്ക് കൂടും. തിരക്ക് നിയന്ത്രിക്കാനാവശ്യമായ കരുതൽ നടപടികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പുതന്നെ ഓൺലൈനായി ചെക്കിൻ ചെയ്യുന്നത് ചെക്കിൻ കൗണ്ടറിലെ തിരക്ക് കുറക്കാൻ സഹായിക്കും. ചെക്കിൻ, സുരക്ഷ പരിശോധന, ബോർഡിങ് നടപടികൾ എന്നിവക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്താൻ നിർദേശമുണ്ട്. യാത്രക്കാർക്ക് വിമാനത്താവളത്തിലെ ചെക്കിൻ, ബാഗ് ഡ്രോപ് സെൽഫ് സർവിസ് സേവനവും പ്രയോജനപ്പെടുത്താം. 18 വയസ്സിന് മുകളിലുള്ളവർക്ക് വേഗത്തിൽ ക്ലിയറൻസിന് ഇ-ഗേറ്റുകള്‍ ഉപയോഗിക്കണം. ലഗേജുകള്‍ അനുവദിക്കപ്പെട്ട തൂക്കത്തിന്റെയും വലുപ്പത്തിന്റെയും പരിധിയിലാണെന്ന് നേരത്തേ ഉറപ്പുവരുത്തണം. അല്ലെങ്കിൽ ചെക്കിൻ നടപടികൾ വൈകാനും അധിക ഫീസ് ഈടാക്കാനും കാരണമാകും.

TAGS :

Next Story