Quantcast

അടുത്ത വർഷത്തെ ഫോർമുല വൺ സ്പ്രിന്റ് മത്സരത്തിന്റെ കലാശപ്പോര് ഖത്തറിൽ

2025 നവംബർ 28 മുതൽ 30 വരെ ലുസൈൽ സർക്യൂട്ടിലാണ് മത്സരം

MediaOne Logo

Web Desk

  • Published:

    16 July 2024 4:44 PM

അടുത്ത വർഷത്തെ ഫോർമുല വൺ സ്പ്രിന്റ്  മത്സരത്തിന്റെ കലാശപ്പോര് ഖത്തറിൽ
X

ദോഹ : അടുത്ത വർഷത്തെ ഫോർമുല വൺ സ്പ്രിന്റ് കാറോട്ട മത്സരത്തിന്റെ കലാശപ്പോര് ഖത്തറിൽ നടക്കും.2025 നവംബർ 28 മുതൽ 30 വരെ ലുസൈൽ സർക്യൂട്ടിലാണ് മത്സരം. ഫോർമുല വൺ റേസിങ്ങിൽ നിന്ന് വ്യത്യസ്തമായി പിറ്റ് സ്റ്റോപ്പുകളില്ലാതെ 100 കിലോമീറ്റർ ദൂരം ഓടിയെത്തുന്നതാണ് സ്പ്രിന്റ് ഫോർമാറ്റ്.

2021 മുതലാണ് ഈ മത്സരം തുടങ്ങിയത്. കുറഞ്ഞ സമയത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്നു എന്നതാണ് സ്പ്രിന്റ് റേസിന്റെ പ്രത്യേകത. ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ആറ് വേദികളിലായി നടക്കുന്ന റേസിലെ അവസാന പോരാട്ടമാണ് ഖത്തറിൽ നടക്കുക. മാർച്ചിൽ ചൈനയിലെ ഷാങ്ഹായിലാണ് ആദ്യ പോരാട്ടം നടക്കുന്നത്. ഈ വർഷത്തെ സ്പ്രിന്റ് അവസാന പോരാട്ടത്തിനുള്ള വേദിയും ലുസൈലാണ്. നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയാണ് മത്സരം

TAGS :

Next Story