Quantcast

2050 ഓടെ ഖത്തറിന്റെ പ്രകൃതി വാതക ഉല്‍പാദനം 300 ബില്യണ്‍ ക്യുബിക് മീറ്ററായി ഉയരുമെന്ന് ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ

കഴിഞ്ഞ വാരം പുറത്തിറക്കിയ ഗ്ലോബല്‍ ഗ്യാസ് ഔട്ട്ലുക്കിലാണ് ഉല്‍പാദനവും ഉപയോഗവും സംബന്ധിച്ച സാധ്യതകള്‍ പങ്കുവയ്ക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 March 2025 4:25 PM

2050 ഓടെ ഖത്തറിന്റെ പ്രകൃതി വാതക ഉല്‍പാദനം 300 ബില്യണ്‍ ക്യുബിക് മീറ്ററായി ഉയരുമെന്ന് ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ
X

ദോഹ: ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക നിക്ഷേപ കേന്ദ്രമായ നോര്‍ത്ത് ഫീല്‍ഡിന്റെ വികസനമാണ് ഖത്തറിന്റെ ഉല്‍പാദനം കൂടാനുള്ള കാരണം. 2030 ഓടെ തന്നെ ഉല്‍പാദനം 244 ബില്യണ്‍ ക്യുബിക് മീറ്ററിലെത്തും. നിലവില്‍ നോര്‍ത്ത് ഫീല്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഈ സമയത്തേക്ക് പൂര്‍ത്തിയാകുകയും ഉല്‍പാദനം പൂര്‍ണ തോതിലെത്തുകയും ചെയ്യും. 2023 ല്‍ 169 ബില്യണ്‍ ക്യുബിക് മീറ്ററായിരുന്നു ഉല്‍പാദനം. പ്രകൃതി വാതക മേഖലയിലെ വൈവിധ്യവത്കരണവും ഖത്തറിന് ഗുണം ചെയ്യും. വള നിര്‍മാണം., ബ്ലു അമോണിയ, തുടങ്ങിയ മേഖലകളില്‍ ഖത്തര്‍ ഇതിനോടകം തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. 2050 ല്‍ പശ്ചിമേഷ്യയുടെ ശരാശരി വാര്‍ഷിക വളര്‍ച്ച 3 ശതമാനമായിരിക്കും. എന്നാല്‍ കഴിഞ്ഞ 27 വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. പ്രധാന രാജ്യങ്ങള്‍ ഇതിനോടകം തന്നെ പെട്രോളിയം മേഖലയില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയതാണ് വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്താനുള്ള കാരണം.

TAGS :

Next Story