ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സ്പോര്‍ട്സ് പിറ്റ്‍ലൈന്‍; അഷ്ഗാലിന് വീണ്ടും ഗിന്നസ് റെക്കോര്‍ഡ്
402.1 മീറ്റര്‍ നീളമുള്ള പിറ്റ്‍ലൈനാണ് ലുസൈലില്‍ സ്ഥാപിച്ചത്
ദോഹ: ഖത്തറിന്റെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിന് വീണ്ടും ഗിന്നസ് റെക്കോര്‍ഡ്. ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സ്പോര്‍ട്സ് പിറ്റ്‍ലൈന്‍ സ്ഥാപിച്ചാണ് ഖത്തര്‍ ഇത്തവണ ഗിന്നസില്‍ ഇടം പിടിച്ചത്.
മറ്റന്നാള്‍ ഫോര്‍മുല വണ്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാനിരിക്കെയാണ് ലുസൈല്‍ സര്‍ക്യൂട്ടിനെ തേടി ഗിന്നസ് റെക്കോര്‍ഡ് എത്തുന്നത്. 402.1 മീറ്റര്‍ നീളമുള്ള പിറ്റ്‍ലൈനാണ് ലുസൈലില്‍ സ്ഥാപിച്ചിരിക്കുന്നത്. മോട്ടോര്‍ സ്പോര്‍ട്സില്‍ വാഹനങ്ങള്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനും ടയര്‍ മാറ്റുന്നതിനുമൊക്കെ സജ്ജീകരിക്കുന്ന ഇടമാണ് പിറ്റ്ലൈന്‍. ഇവിടെ മാത്രമേ ഡ്രൈവര്‍ അല്ലാത്ത ഒരാള്‍ റേസിങ്ങില്‍ പങ്കെടുക്കുന്ന വാഹനത്തില്‍ തൊടാന്‍ അവസരമുള്ളൂ.
മോട്ടോര്‍ സ്പോര്‍ട്സ് പിറ്റ്‍ലൈനിന് വേണ്ട എല്ലാ യോഗ്യതകളും പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് ലുസൈലിന് ഗിന്നസ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. 50 റേസിങ് കാര്‍ ഗാരേജുകളാണ് ഈ പിറ്റ്‍ലൈനിലുള്ളത്. റേസ് കണ്‍ട്രോള്‍ ടവര്‍, പാഡോക് ഏരിയ, ഫൈവ് സ്റ്റാര്‍ സൌകര്യമുള്ള വി.ഐ.പി ഏരിയ എന്നിവയും പിറ്റ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Summary: New Guinness World Records Title for the Longest Motorsport Pitlane Building within the Lusail International Circuit
Adjust Story Font
16