കാത്തിരിപ്പിനൊടുവില്‍ ആശ്വാസമായി ഖത്തറില്‍ മഴയെത്തി
കടുത്ത ചൂടിന് ഒക്ടോബർ ആദ്യവാരത്തിൽ തന്നെ കുറവുവന്നിരുന്നെങ്കിലും സീസണിലെ ആദ്യ മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും
ദോഹ: കാത്തിരിപ്പിനൊടുവില്‍ ആശ്വാസമായി ഖത്തറില്‍ മഴയെത്തി. ഇന്ന് ഉച്ചോയടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തുപെയ്തത്.
ഇന്ന് പെയ്യും നാളെ പെയ്യുമെന്ന കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഖത്തര്‍. ഋതുമാറ്റത്തിന്റെ വരവറിയിച്ചുള്ള മഴയെ സ്വദേശികളും പ്രവാസികളും ആവേശത്തോടെയാണ് വരവേറ്റത്. ഉം സലാൽ, മിസഈദ്, ലുസൈൽ, അൽ വക്റ, അബു ഹമൂർ, ദോഹയുടെ വിവിധ ഭാഗങ്ങൾ തുടങ്ങി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് മഴ പെയ്തു.
ഇടിയോടും ചെറിയ കാറ്റോടും കൂടിയായിരുന്നു മഴ പെയ്തത്. കടുത്ത ചൂടിന് ഒക്ടോബർ ആദ്യവാരത്തിൽ തന്നെ കുറവുവന്നിരുന്നെങ്കിലും സീസണിലെ ആദ്യ മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസങ്ങളിൽ മഴ സാധ്യത പ്രവചിച്ചെങ്കിലും രാജ്യത്തിൻെറ അതിർത്തികളിലും ഒറ്റപ്പെട്ട ചിലയിടങ്ങളിലും ചാറ്റൽമഴ മാത്രമാണ് ലഭിച്ചിരുന്നത്.
Summary: Rain accompanied by thunder and strong wind in different parts of Qatar
Adjust Story Font
16