Quantcast

ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ റമദാൻ പുസ്തക മേള നാളെ സമാപിക്കും

MediaOne Logo

Web Desk

  • Published:

    4 April 2023 6:39 AM GMT

Ramadan Book Fair by Qatar
X

ഖത്തറിൽ വായനയുടെ വസന്തമൊരുക്കി റമദാൻ പുസ്തക മേള അവസാനത്തോടടുക്കുന്നു. മാർച്ച് 30ന് തുടങ്ങിയ മേള നാളെ അവസാനിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. വൈകിട്ട് ഏഴ് മുതൽ രാത്രി 12 വരെയാണ് പുസ്തകമേളയുടെ പ്രവർത്തന സമയം.

ഖത്തർ സാംസ്‌കാരിക മന്ത്രാലം ഒരുക്കുന്ന റമദാൻ പുസ്തകമേളയുടെ രണ്ടാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഉംസലാലിലെ ദർബ് അൽസാഇയാണ് വേദി. വിശാലമായ വേദിയിൽ പുസ്തകങ്ങൾ തേടി നിരവധി പേരാണ് എത്തുന്നത്.

79 പ്രസാധക സ്ഥാപനങ്ങളാണ് ഇത്തവണ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് പ്രസാധകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 31 സ്ഥാപനങ്ങൾ ഖത്തറിൽ നിന്നുള്ളവയാണ്.

സൗദി അറേബ്യ, തുർക്കി, കുവൈത്ത്, ഈജിപ്ത്, ജോർദാൻ, യു.എ.ഇ, ഇറാഖ്, സിറിയ, ലബനാൻ, തുനീഷ്യ, അൾജീരിയ, കാനഡ, ബ്രിട്ടൻ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് ബാക്കി സ്ഥാപനങ്ങൾ. 2022ൽ 48 പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് പങ്കെടുത്തിരുന്നത്.

പുസ്തകമേളയ്‌ക്കൊപ്പം കുട്ടികൾക്കായി വിവിധ പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ, പ്രദർശനങ്ങൾ എന്നിവയും ദർബ് അൽസാഇയിൽ ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story