ബന്ദികളുടെ മോചനം; ഖത്തറിന് നന്ദി പറഞ്ഞ് യുഎൻ ജനറൽ സെക്രട്ടറി
ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് ഖത്തർ
നാല് ബന്ദികളുടെ മോചനത്തിന് ഖത്തറിന് നന്ദി പറഞ്ഞ് യുഎൻ സെക്രട്ടറി ജനറൽ ദോഹയിലെത്തി. ഖത്തർ പ്രധാനമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.
വെടിനിര്‍ത്തലിനും ബന്ദി മോചനത്തിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ മുഖവിലക്കെടുക്കാതെ ഇസ്രായേല്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഖത്തറിലെത്തിയത്. നാല് ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഖത്തര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഗുട്ടറസ് നന്ദി പറഞ്ഞു.
വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു. ഗസ്സയില്‍ നിന്നും ഫലസ്തീന്‍ ജനതയെ ആട്ടിയോടിക്കാനുള്ള നീക്കത്തെ ഖത്തര്‍ എതിര്‍ത്തു. ശക്തമായ ബോംബിങ്ങും കരയുദ്ധവും തുടരുന്നത് സാധാരണക്കാരുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ അപകടത്തിലാക്കുമെന്നും അദ്ദേഹം യുഎന്നിന് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തലിനായി യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഗസ്സയെ പൂര്‍ണമായും ഒറ്റപ്പെടുത്തി ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ഖത്തര്‍ അമീറുമായി ഫോണില്‍ ചര്‍ച്ച നടത്തി. ബ്രിട്ടണ്‍, ഡച്ച്, റുമാനിയ തുടങ്ങിയ രാജ്യങ്ങളുമായും ഖത്തര്‍ ആശയവിനിമയം നടത്തി
Adjust Story Font
16