വിദ്യാർഥികൾക്ക് ആശ്വാസം; ഗൾഫ് രാജ്യങ്ങളിൽ നീറ്റ് സെന്റർ അനുവദിച്ചു
ഇന്ത്യക്ക് പുറത്ത് 14 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്
ദോഹ: ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷ എഴുതാൻ സെന്ററുകൾ അനുവദിച്ചു. പ്രവാസ ലോകത്തെ വിദ്യാർഥികൾക്ക് വലിയ ആശ്വാസമാണ് തീരുമാനം. ഇന്ത്യക്ക് പുറത്ത് 14 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്.
കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ, കാഠ്മണ്ഡു, ക്വലാലംപുർ, ലാഗോസ്, സിംഗപ്പുർ, ബാങ്കോക്ക്, കൊളൊബോ എന്നിവിടങ്ങളിലാണ് ഇന്ത്യക്ക് പുറത്ത് സെന്റർ അനവദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് തിരുത്താൻ അവസരമുണ്ടാവും. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ച ശേഷം, തിരുത്തിനുള്ള അവസരം നൽകുമ്പോൾ ഇവർക്ക് വിദേശത്ത് സെന്ററുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
അതേസമയം, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടു തന്നെ വിദേശ പരീക്ഷാ കേന്ദ്രത്തിന് ഓപ്ഷൻ നൽകാം. മേയ് അഞ്ചിനാണ് പരീക്ഷ.
Adjust Story Font
16