Quantcast

ലോകത്ത് തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യം ഖത്തറെന്ന് റിപ്പോർട്ട്

കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിനിടെ ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നതായാണ് ലോകബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും കണക്കുകള്‍

MediaOne Logo

Web Desk

  • Updated:

    2023-04-29 18:51:57.0

Published:

29 April 2023 5:23 PM GMT

Qatar
X

Qatar

ദോഹ: ലോകത്ത് തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യം ഖത്തറെന്ന് റിപ്പോര്‍ട്ട്. സ്പെക്റ്റേറ്റര്‍ ഇന്‍ഡക്സ് പുറത്തുവിട്ട കണക്ക് പ്രകാരം ദശാംശം ഒരു ശതമാനമാണ് ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക്.

കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിനിടെ ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നതായാണ് ലോകബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും കണക്കുകള്‍ പറയുന്നത്. 1991 ല്‍ 0.81 ശതമാനമായിരുന്നു തൊഴിലില്ലായ്മ. നിലവില്‍ അത് ദശാംശം ഒരു ശതമാനമായി കുറ‍ഞ്ഞിട്ടുണ്ട്. നൈജീരിയയും ദക്ഷിണാഫ്രിക്കയുമാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ള രാജ്യങ്ങള്‍.

യഥാക്രമം 33.3 ശതമാനവും 32.7 ശതമാനവും. ഇന്ത്യയില്‍ 7.8 ശതമാനമാണ് തൊഴിലില്ലായ്മ. നേരത്തെ വികസിത രാജ്യങ്ങളുടെ കോംപറ്റിറ്റീവ്നെസ് ഇന്‍ഡക്സിലും ഖത്തര്‍ മുന്‍നിരയില്‍ ഇടം പിടിച്ചിരുന്നു.

TAGS :

Next Story