ഐ.സി.എഫ് ഖത്തർ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള ചികിത്സാ പദ്ധതിയുമായി റിയാദ മെഡിക്കൽ സെന്റർ
പദ്ധതിയുടെ ഭാഗമായി അംഗങ്ങൾക്ക് ജീവിതശൈലി രോഗങ്ങൾ നിർണയിക്കുന്നതിനുള്ള ഹെൽത്ത് ചെക്കപ്പ് പാക്കേജ് കുറഞ്ഞ നിരക്കിൽ നൽകും
ഐ.സി.എഫ് ഖത്തർ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള ചികിത്സാ പദ്ധതിയുമായി റിയാദ മെഡിക്കൽ സെന്റർ
ദോഹ: ഐ.സി.എഫ് ഖത്തര്‍ അംഗങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ചികിത്സാ പദ്ധതിയുമായി റിയാദ മെഡിക്കല്‍ സെന്റര്‍. ചികിത്സാ പദ്ധതിയുടെ ധാരാണാ പത്രം ഐ.സി.എഫ് ഖത്തര്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ പുതുപ്പാടവും റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസയും ചേര്‍ന്ന് ഒപ്പ് വച്ചു.
പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് കുറഞ്ഞ നിരക്കില്‍ നല്‍കുമെന്ന് റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
ഗുണമേന്മയോടുകൂടിയ മികച്ച ചികത്സ കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന റിയാദ മെഡിക്കല്‍ സെന്ററിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം പറഞ്ഞു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ റഹ്‌മത്തുല്ല സഖാഫി, അഷ്‌റഫ് സഖാഫി, നൗഷാദ് അതിരുമട തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16