6,000 രൂപ മുതൽ മുറികൾ; ഖത്തർ ലോകകപ്പിൽ ആരാധകർക്കുള്ള താമസസൗകര്യം സജ്ജം
ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്‌മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകൾ തയാറാണ്
ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് താമസസൗകര്യങ്ങൾ സജ്ജമായതായി ഖത്തർ. 1,30,000 റൂമുകളാണ് ആരാധകർക്കായി തയാറാക്കിയിരിക്കുന്നത്.
ലോകകപ്പ് സ്റ്റേഡിയങ്ങളും പരിശീലന ഗ്രൗണ്ടുകളും നേരത്തെ സജ്ജമാക്കിയത് പോലെ ആരാധകർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും ഒരുപടി മുന്നിലാണ് ഖത്തർ. ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്‌മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകൾ തയാറാണെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. ലോകകപ്പ് സമയത്ത് ചുരുങ്ങിയത് 10 ലക്ഷം ആരാധകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവരെല്ലാം ഒരുമാസം മുഴുവൻ ഖത്തറിൽ തങ്ങണമെന്നില്ല. ആരാധകർ ഇപ്പോൾ തന്നെ ഒഫീഷ്യൽ പ്ലാറ്റ്‌ഫോം വഴി താമസ സൗകര്യം ബുക്ക് ചെയ്ത് തുടങ്ങാം.
എല്ലാവർക്കും താങ്ങാവുന്ന തരത്തിലുള്ള ചെലവിലാണ് സൗകര്യങ്ങൾ ഒരുക്കുന്നതെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി. പ്രതിദിനം 80 ഡോളർ ഏതാണ്ട് 6,000 ഇന്ത്യൻ രൂപ മുതൽ റൂമുകൾ ലഭിക്കും. ആഡംബര കപ്പലുകളിൽ മാത്രം നാലായിരം പേർക്ക് താമസ സൗകര്യമുണ്ട്.
Adjust Story Font
16