Quantcast

ഖത്തര്‍ ഉടമസ്ഥതയിലുള്ള BeIN സ്പോര്‍ട്സ് ചാനലിനുള്ള നിരോധനം സൌദി അറേബ്യ നീക്കുന്നു

ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡ് സൌദി സ്വന്തമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കമെന്ന് സൂചന

MediaOne Logo
ഖത്തര്‍ ഉടമസ്ഥതയിലുള്ള BeIN സ്പോര്‍ട്സ് ചാനലിനുള്ള നിരോധനം സൌദി അറേബ്യ നീക്കുന്നു
X

ഖത്തറില്‍ നിന്നുള്ള ബി ഇന്‍ സ്പോര്‍ട്സ് ചാനലിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സൌദി അറേബ്യ നീക്കുന്നു. ഗള്‍ഫ് പ്രതിസന്ധിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് നാലര വര്‍ഷത്തിന് ശേഷം നീക്കുന്നത്. ഉടന്‍ തന്നെ സൌദിയില്‍ ബിഇന്‍ ലഭ്യമായിത്തുടങ്ങുമെന്ന് റോയിട്ടേഴ്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിഡിലീസ്റ്റില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ, ഫിഫ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമുള്ള ഏക ചാനലാണ് ബി ഇന്‍ സ്പോര്‍ട്സ്. പിഎസ്ജി പ്രസിഡന്‍റും ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്‍റ് ചെയര്‍മാനുമായ നാസര്‍ ബിന്‍ ഖുലൈഫി നേതൃത്വം വഹിക്കുന്ന ബിഇന്‍ മീഡിയ ഗ്രൂപ്പാണ് ബി ഇന്‍ ചാനലിന്‍റെ ഉടമസ്ഥര്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ് സൌദി ഭരണകൂടത്തിന് കീഴിലുള്ള പ്രത്യേക കണ്‍സോര്‍ഷ്യം ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നതിനിടെയാണ് ബിഇന്‍ ചാനലിനുള്ള നിരോധനം നീക്കുന്നത്.

Next Story