ഖത്തറിലെ സീലൈൻ സീസൺ കൊടിയിറങ്ങി
അരലക്ഷത്തോളം പേരാണ് സീലൈൻ സീസൺ സന്ദർശിച്ചത്
ദോഹ: ഖത്തറിന്റെ കടൽ തീരത്ത് മൂന്നാഴ്ചക്കാലം ഉത്സവാന്തരീക്ഷം തീർത്ത സീലൈൻ സീസൺ കൊടിയിറങ്ങി. അരലക്ഷത്തോളം പേരാണ് ഇക്കാലയളവിൽ ഇവിടെ സന്ദർശിച്ചത്. ശൈത്യകാല വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ ടൂറിസമാണ് സീലൈൻ സീസൺ സംഘടിപ്പിച്ചത്.
വൈവിധ്യമാർന്ന കലാപ്രകടനങ്ങളും കരിമരുന്ന് പ്രയോഗവുമെല്ലാം സന്ദർശകർക്ക് വിരുന്നൊരുക്കി. ഖത്തർ കൈറ്റ് ഫെസ്റ്റിവലിന്റെ തുടക്കവും ഇവിടെയായിരുന്നു. കായിക യുവജനകാര്യ മന്ത്രാലയം, ഖത്തർ സ്പോർട്സ് ഫോർ ഓൾ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികളും നടന്നു. കാർ റേസിങ്, ഡ്രോൺ ഷോ, പാചക മത്സരം, ബസിൽ ഡ്യൂൺ ഡ്രൈവ് തുടങ്ങിയവയെല്ലാം കാണാനും ആസ്വദിക്കാനും സ്വദേശികളും സന്ദർശകരും കൂട്ടമായെത്തി. സമാപനത്തോട് അനുബന്ധിച്ച് നടന്ന അൽ സാംറി നൈറ്റ് ആസ്വദിക്കാൻ 23000 പേരാണ് എത്തിയത്.
Adjust Story Font
16